മലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് സിദ്ധിഖ്. നിരവധി സിനിമകളുടെ സംവിധാനം നിർവഹിച്ച അദ്ദേഹം ഇപ്പോൾ തന്നിലെ നടനെക്കുറിച്ച് തുറന്ന് പറയുകയാണ്. സ്റ്റേജ് ഷോകളില്‍ അഭിനയിക്കുന്ന സമയത്തൊക്കെ താന്‍ തന്റെ അഭിനയം ആസ്വദിച്ചിട്ടില്ലെന്നും അഭിനയിക്കുക എന്നത് തനിക്ക് ദുഷ്കരമായ ജോലി ആയിരുന്നുവെന്നും സിദ്ധിഖ് വെളിപ്പെടുത്തുകയാണ്.
.'ഒരു കലാകാരന്‍ എന്ന നിലയില്‍ അഭിനയിക്കുക എന്നത് മാത്രമായിരുന്നു എന്നെ സംബന്ധിച്ച് ഏറ്റവും റിസ്ക് ഏറിയ ജോലി. സ്റ്റേജ് ഷോകള്‍ ചെയ്യുമ്ബോള്‍ എന്റെ പെര്‍ഫോമന്‍സ് വരുമ്ബോള്‍ എങ്ങനെയെങ്കിലും തീര്‍ത്താല്‍ മതിയെന്ന ചിന്തയായിരുന്നു. മറ്റൊരാള്‍ എഴുതുന്ന സംഭാഷണമൊക്കെ പറയുക എന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടായിരുന്നു, ഞാന്‍ ആഗ്രഹിച്ചത് പോലെ എന്റ ഭാര്യയും പറഞ്ഞത് അതാണ്. സിനിമയില്‍ ഒരിക്കലും ഇക്ക അഭിനയിക്കരുതെന്ന് എനിക്ക് എന്റെ അഭിനയം ഇഷ്ടമല്ലാത്തത് കൊണ്ടും ഭാര്യയുടെ അഭിപ്രായം സ്വീകരിച്ചത് കൊണ്ടും ഞാന്‍ എന്റെ സിനിമകളില്‍ അങ്ങനെയൊരു സാഹസം കാണിച്ചിട്ടില്ല.
ഞാന്‍ നടനായിരുന്നില്ലേ പിന്നെ എന്ത് കൊണ്ട് ഞാന്‍ സിനിമയില്‍ അഭിനയിച്ച്‌കൂടാ! എന്ന് ഞാന്‍ വെറുതെ എന്റെ ഭാര്യയോട് ചോദിച്ചു, വേണ്ട എന്നായിരുന്നു മറുപടി. അതിന്റെ കാരണം എന്താണെന്ന് അറിയില്ല. വൈഫിനെ അനുസരിക്കുന്നത് കുടുംബ സമാധാനത്തിന് നല്ലത് ആയത് കൊണ്ട് ഞാന്‍ അനുസരിച്ചു. പക്ഷേ എന്റെ അഭിനയം എനിക്ക് ഇഷ്ടമായിരുന്നില്ല എന്നതാണ് മറ്റൊരു നഗ്ന സത്യം'. സിദ്ധിഖ് വ്യക്തമാക്കുന്നു.