എ.സി.ജോര്‍ജ്
ഈ ഭൂമിയില്‍ കാണപ്പെട്ട സൃഷ്ടി സ്ഥിതി
പരിപാലകയാം സ്‌നേഹ നിധിയാണമ്മ
ഒരിക്കലും വറ്റാത്ത വാത്സല്യ തേന്‍ ഉറവയാണമ്മ
അതിരുകളില്ലാത്ത സ്‌നേഹ വാത്സല്യങ്ങള്‍
സദാ വാരി കോരി ചൊരിയും മക്കള്‍ക്കായി
മലപോലെ ആകാശത്തോളം മക്കള്‍ വളര്‍ന്നാലും
എന്നും അമ്മയ്ക്ക് സ്വന്തം കുഞ്ഞു പൊന്‍കുഞ്ഞു
നമ്മള്‍ അമ്മതന്‍ സ്‌നേഹ വാത്സല്യ ചിറകിനടിയില്‍
ഏതു മക്കളും ഓടിയെത്തും അഭയത്തിനായ്
എന്താപത്ത് വന്നാലും അമ്മ എന്നുള്ള രണ്ട് അക്ഷരം
എപ്പോഴും നമ്മള്‍ തന്‍ നാവിലും ഹൃത്തടത്തിലും
എന്നെന്നും ആശ്വാസ ദായകമായിടും ദൃഢം
സ്വന്തം ചോരയും നീരും വിയര്‍പ്പും ചിന്തി
മക്കളെ വളര്‍ത്തിയൊരമ്മ തന്‍ കര്‍മ്മ
നിര്‍ഭര കഷ്ട നഷ്ട ത്യാഗോജ്വല ജീവിതം
വര്‍ണ്ണിക്കാന്‍ ഏതൊരാള്‍ക്കും വാക്കുകളില്ല
ഏതൊരു എന്തൊരു ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും
മക്കളെ നെഞ്ചോട് ചേര്‍ത്തു പിടിക്കും അമ്മ
മാനവ ഹൃദയസരസ്സിലെ സ്‌നേഹ പുഷ്പമാണമ്മ
മക്കള്‍ക്കു മിന്നും വഴികാട്ടി നക്ഷത്രം അമ്മ തന്നെ
ഹൃദയത്തിന്‍ അള്‍ത്താരയില്‍ പൂജാപുഷ്പമാണമ്മ
അമ്മമാര്‍ക്കായി എന്നെന്നും തുറന്നിടാം
നമ്മള്‍ ഹൃദയത്തിന്‍ സ്‌നേഹ കവാടങ്ങള്‍