Latest News

സിനിമയില്‍ നിന്ന് ഞാന്‍ ഔട്ട് ആയ സമയത്ത് കിട്ടിയ വേഷം; ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു സിനിമ; ട്രാഫിക് സിനിമയെക്കുറിച്ച് നടന്‍ കൃഷ്ണക്ക് പറയാനുള്ളത്

Malayalilife
സിനിമയില്‍ നിന്ന് ഞാന്‍ ഔട്ട് ആയ സമയത്ത് കിട്ടിയ വേഷം; ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു സിനിമ; ട്രാഫിക് സിനിമയെക്കുറിച്ച് നടന്‍ കൃഷ്ണക്ക് പറയാനുള്ളത്

സ്നേഹിതന്‍, തില്ലാ തില്ലാന തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് കൃഷ്ണ. ഇപ്പോളിതാ ട്രാഫിക്  സിനിമയില്‍ താന്‍ അവതരിപ്പിച്ച വേഷത്തെക്കുറിച്ച് മനസുതുറക്കുകയാണ് കൃഷ്ണ. താന്‍ ജിവിച്ചിരിപ്പുണ്ടെന്ന റിമൈന്ററായിരുന്നു ട്രാഫിക് എന്ന സിനിമ എന്നും സിനിമയില്‍ നിന്ന് ഔട്ട് ആയ സമയത്താണ് ആ വേഷം തനിക്ക് കിട്ടുന്നതെന്നും ഒരു അഭിമുഖത്തില്‍ കൃഷ്ണ പറഞ്ഞു. 

എനിക്ക് അടി കിട്ടുന്ന റോള്‍ ആയിരുന്നു എങ്കിലും നല്ല റോള്‍ ആയിരുന്നു എനിക്ക് ട്രാഫിക്കില്‍. സിനിമയില്‍ നിന്ന് ഞാന്‍ ഔട്ട് ആയ സമയത്താണ് ആ വേഷം എനിക്ക് കിട്ടുന്നത്. ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന റിമൈന്ററായിരുന്നു ട്രാഫിക് എന്ന സിനിമ. ആ വേഷം അഭിനയിച്ച് കഴിഞ്ഞ് കുറെ ആളുകള്‍ എന്നെ തെറ്റിദ്ധരിച്ചു. കാരണം ആളുകള്‍ക്ക് നെഗറ്റീവ് ഓര്‍ത്ത് വെക്കാന്‍ വളരെ ഇഷ്ടമാണ്. സഞ്ജയ് - ബോബിയുടെ സ്‌ക്രിപ്റ്റുകള്‍ എല്ലാം വളരെ കണ്‍വിന്‍സിംഗ് ആയ സ്‌ക്രിപ്റ്റുകളാണ്', കൃഷ്ണയുടെ വാക്കുകള്‍.

രാജേഷ് പിളള സംവിധാനം ചെയ്ത ട്രാഫിക്കില്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ശ്രീനിവാസന്‍, റഹ്മാന്‍ തുടങ്ങി വലിയ താരനിര തെന്നയുണ്ട്. ബോബി- സഞ്ജയ് തിരക്കഥയൊരുക്കിയ സിനിമ നിര്‍മിച്ചത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു. ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത സാഹസം ആണ് കൃഷ്ണ അഭിനയിച്ച് അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.
 

Read more topics: # കൃഷ്ണ.
krishna abou traffic movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES