അമ്പതാം പിറന്നാള്‍ ആഘോഷമാക്കി തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ. ഭാര്യ ജ്യോതികയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന സൂര്യയുടെ ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളില്‍ വൈറലാണ്. നിരവധി ആരാധകരാണ് പിറന്നാള്‍ ദിവസം അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ ആശംസകള്‍ അറിയിക്കാന്‍ എത്തിയത്. തന്നെ കാണാനെത്തിയ ആരാധകര്‍ക്ക് സൂര്യ നന്ദിയും സ്‌നേഹവും അറിയിച്ചു.
പിറന്നാളിനോടനുബന്ധിച്ച്, സൂര്യയെ നായകനാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന 'കറുപ്പ്' സിനിമയുടെ ടീസര്‍ എത്തി. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ തൃഷയാണ് നായിക. ഇന്ദ്രന്‍സ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കലൈവാനന്‍ എഡിറ്റിങും അന്‍പറിവ്,വിക്രം മോര്‍ എന്നിവര്‍ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു. സായ് ആഭ്യങ്കര്‍ ആണ് സംഗീതം. ഛായാഗ്രഹണം ജി.കെ. വിഷ്ണു