സിനിമയിലെ ഇരുപതാം വര്‍ഷത്തില്‍ നായികാപ്രാധാന്യമുള്ള പുതിയ ചിത്രവുമായി എത്തുകയാണ് ഹണി റോസ്..ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി നല്കിയ അഭിമുഖത്തിലെ വാക്കുകാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.രണ്ട് പതിറ്റാണ്ട് നീണ്ട അഭിനയജീവിതം, സോഷ്യല്‍ മീഡിയയില്‍ നേരിട്ട അധിക്ഷപങ്ങള്‍, വിമര്‍ശനങ്ങള്‍, ഇവയെക്കുറിച്ചൊക്കെ നടി പങ്ക് വച്ചു.
ശരീരത്തെ അധിക്ഷേപിക്കുന്നവര്‍ അതിന്റെ മറുവശത്ത് ഇരിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ എന്താണെന്ന് മനസ്സിലാക്കാത്തവരാണെന്ന് ഹണി റോസ് പറഞ്ഞു. നടി ഗൗരി കിഷന്റെ അനുഭവം ചൂണ്ടിക്കാട്ടിയാണ് അവര്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. സ്ത്രീകളെ മോശമായി ചിത്രീകരിച്ച് അതില്‍ നിന്ന് വരുമാനം നേടുന്ന പ്രവണതയെയും ഹണി റോസ് വിമര്‍ശിച്ചു.
ഉദ്ഘാടനങ്ങള്‍ നടത്താന്‍ തന്നെ ക്ഷണിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും അതിന്റെ പേരില്‍ നല്ലതിനൊപ്പം ചീത്തയും കേള്‍ക്കേണ്ടിവരുന്നുണ്ടെങ്കിലും കാര്യമാക്കുന്നില്ലെന്നും ഹണിറോസ് പറഞ്ഞു.
വിമര്‍ശനങ്ങളും പ്രതിസന്ധികളും നേരിടുമ്പോഴും ശാന്തതയോടെ നേരിടാന്‍ സാധിക്കുന്നതില്‍ തന്നിലുള്ള വിശ്വാസം കാരണമാണെന്വപം നടി പറഞ്ഞു. തുടക്കകാലത്ത് സെറ്റില്‍ വച്ച് മോശം അനുഭവം നേരിടേണ്ടി വന്നപ്പോഴും ആ വിശ്വാസമാണ് തന്നെ മുന്നോട്ട് നയിച്ചതെന്നാണ് ഹണി റോസ് പറയുന്നത്.
'എന്റെ സ്വഭാവം ഇങ്ങനെ തന്നെയാണ്. ഇത്രയും സൈലന്റായൊരു കുട്ടിയെ കണ്ടിട്ടുണ്ടാകില്ല. സ്‌കൂളിലാണെങ്കില്‍ അങ്ങനൊരാള്‍ ആ ക്ലാസിലുണ്ടെന്ന് പോലും അറിയില്ല. നല്ല ക്ഷമയുണ്ടായിരുന്നു. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ആളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ് ഞാന്‍. എനിക്കത് എളുപ്പമാണ്. എന്നോട് എല്ലാവരും ചോദിക്കുന്ന കാര്യമാണത്. ചില ഇന്റര്‍വ്യുകളൊക്കെ കണ്ടിട്ട് കുറേപ്പേര്‍ ചോദിച്ചിട്ടുണ്ട് എങ്ങനെ ഇങ്ങനെ സംസാരിക്കാന്‍ പറ്റുന്നുവെന്ന്. വിഷമം ഇല്ലാത്തതു കൊണ്ടോ ആ ഇമോഷന്‍ മനസിലാക്കാത്തത് കൊണ്ടോ അല്ല. ഇമോഷണല്‍ ഇന്റലിജന്‍സ് എന്നു വിളിക്കാം. അവിടെയൊരു ഡ്രാമ ക്രിയേറ്റ് ചെയ്യേണ്ട എന്നു കരുതിയാണ്.'' ഹണി റോസ് പറയുന്നു.
എനിക്ക് എന്നില്‍ ഒടുക്കത്തെ വിശ്വാസമുണ്ട്. ബോയ്ഫ്രണ്ടില്‍ വന്ന സമയത്ത് ഇതൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ല, ഒന്നോ രണ്ടോ സിനിമ കഴിഞ്ഞാല്‍ ഔട്ടാകും എന്ന് പറയുന്ന ആളുകളെയാണ് ഞാന്‍ കൂടുതലും കണ്ടത്. അവിടെ നിന്നും കിട്ടിയതായിരിക്കണം. ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. പക്ഷെ അങ്ങനെ പറയുമ്പോഴാണ് ആത്മവിശ്വാസം കൂടുന്നതെന്നും ഹണി റോസ് പറയുന്നു.
ബോയ്ഫ്രണ്ട് ചെയ്തു കഴിഞ്ഞ ശേഷം സന്തോഷകരമല്ലാത്തൊരു അനുഭവമുണ്ടായിട്ടുണ്ട്. ഭയങ്കരമായി ടോര്‍ച്ചര്‍ ചെയ്യുകയും ചീത്തവിളിക്കുകയും ചെയ്തു. അന്ന് ചെറുപ്പമാണ്. എനിക്കത് മെന്റല്‍ ട്രോമയായി. ആ ബുദ്ധിമുട്ട് ഞാന്‍ കുറേനാളത്തെ നേരിട്ടിരുന്നു. ഞാന്‍ വളര്‍ന്നത് അച്ഛന്റേയും അമ്മയുടേയും ഒറ്റമോളായാണ്. അതിനാല്‍ അത്യാവശ്യം പാംപര്‍ ചെയ്താണ് എന്നെ വളര്‍ത്തിയത്. അത്ര വലിയ ചീത്തയൊന്നും കേട്ടിട്ടില്ല. വേദനിച്ചുവെങ്കിലും കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞതും ഉള്ളില്‍ നിന്നുമൊരു ധൈര്യം വന്നു. അവരെക്കൊണ്ട് തിരുത്തിപ്പറയിപ്പിക്കും എന്നൊരു വിശ്വാസം. ആ വിശ്വാസം എനിക്ക് എന്നുമുണ്ട്.'' താരം പറയുന്നു.
കല്യാണം കഴിക്കുകയെന്നത് പേടിപ്പെടുത്തുന്നുവെന്ന് നടി ഹണിറോസ്. സിനിമ വിട്ടിട്ട് ജീവിതത്തില്‍ മറ്റൊന്നുമില്ലെന്നത് തന്റെ തീരുമാനമാണ്. കല്യാണം കഴിക്കുന്നത് സന്തോഷമുള്ള കാര്യമായി കരുതുന്നില്ലെന്നും ഹണിറോസ പറഞ്ഞു.
ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന 'റേച്ചല്‍' ആണ് ഹണി റോസിന്റെ പുതിയ ചിത്രം. ഡിസംബര്‍ 12-ന് തിയേറ്ററുകളില്‍ എത്തുന്ന ഈ സിനിമയില്‍ ഇറച്ചി വെട്ടുകാരിയുടെ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് ഹണി റോസ് എത്തുന്നത്. പോത്ത് ചന്തയില്‍ നില്‍ക്കുന്ന നടിയുടെ ആദ്യ പോസ്റ്ററുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഒരു റിവഞ്ച് ത്രില്ലറായി ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ബാബുരാജ്, റോഷന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.