Latest News

മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിന്റെ പ്രൊമോയിലാണ് വിക്കിയെ ആദ്യമായി കാണുന്നത്; വിക്കയുടെ അഭിനയം കണ്ട് അമ്പരന്നു പോയി; മൂന്നു ദിവസത്തോളം നീണ്ടു നിന്ന വിവാഹാഘോഷങ്ങള്‍ ഏറെ പ്രയപ്പെട്ടത്; കത്രീന വീവാഹവിശേഷം പങ്ക് വക്കുമ്പോള്‍

Malayalilife
 മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിന്റെ പ്രൊമോയിലാണ് വിക്കിയെ ആദ്യമായി കാണുന്നത്; വിക്കയുടെ അഭിനയം കണ്ട് അമ്പരന്നു പോയി; മൂന്നു ദിവസത്തോളം നീണ്ടു നിന്ന വിവാഹാഘോഷങ്ങള്‍ ഏറെ പ്രയപ്പെട്ടത്; കത്രീന വീവാഹവിശേഷം പങ്ക് വക്കുമ്പോള്‍

ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. രാജസ്ഥാനില്‍ അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇപ്പോള്‍ വിക്കിയെ ആദ്യമായി കണ്ട നിമിഷം ഓര്‍ത്തെടുക്കുകയാണ് കത്രീന.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കത്രീന മനസ്സു തുറന്നത്. ബോളിവുഡ് നിര്‍മ്മാതാവായ ആനന്ദ് എല്‍ റായിയുമായുള്ള ചര്‍ച്ചയ്ക്കിടെ അദ്ദേഹം വിക്കി അഭിനയിച്ച മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിന്റെ പ്രൊമോ കാണിച്ചു. അങ്ങനെയാണ് വിക്കിയെ ആദ്യമായി കാണുന്നത്. വിക്കിയുടെ അഭിനയം കണ്ട് അമ്പരന്നു പോയെന്നും താരം പറയുന്നു.

ഏറെ മനോഹരമായ ഒരു യാത്രയായാണ് കത്രീന തങ്ങളുടെ വിവാഹത്തെ വിശേഷിപ്പിക്കുന്നത്. മൂന്നു ദിവസത്തോളം നീണ്ടു നിന്ന വിവാഹാഘോഷങ്ങള്‍ വളരെ പ്രിയപ്പെട്ട അനുഭവമായിരുന്നുവെന്നും ആളുകളുടെ അനുഗ്രഹം തങ്ങളോടൊപ്പമുണ്ടായിരുന്നുവെന്നും കത്രീന പറഞ്ഞു.

വിവാഹശേഷമുള്ള ആദ്യ കര്‍വാചൗത് ആഘോഷത്തിന്റെ വിശേഷം പങ്കുവെയ്ക്കാനും താരം മറന്നില്ല. വിക്കിയും തനിക്കൊപ്പം ഉപവാസമിരുന്നെന്നും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിക്കിയുടെ മാതാപിതാക്കളും എത്തിച്ചേര്‍ന്നുവെന്നും കത്രീന പറഞ്ഞു.

Katrina Kaif on marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES