Latest News

വന്‍താരനിരയോടൊപ്പം ധനുഷും രശ്മികയും; കുബേര ട്രെയിലര്‍ പുറത്തിറങ്ങി

Malayalilife
 വന്‍താരനിരയോടൊപ്പം ധനുഷും രശ്മികയും; കുബേര ട്രെയിലര്‍ പുറത്തിറങ്ങി

സംവിധായകന്‍ ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ''കുബേര'' യുടെ ട്രെയിലര്‍ പുറത്ത്. ശക്തമായ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തലം പറയുന്ന സിനിമയില്‍ ധനുഷ് , നാഗാര്‍ജുന, രശ്മിക മന്ദാന  എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് കുബേര.

സമൂഹത്തിലെ അസമത്വവും പണത്തിന്റെ സ്വാധീനത്തെയും ചോദ്യം ചെയ്യുന്ന ഒരു ശക്തമായ ത്രില്ലറാണ് ചിത്രം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ജൂണ്‍ 20ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യും.പാന്‍ ഇന്ത്യന്‍ ചിത്രമായ കുബേരയുടെ മലയാളം കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.

വമ്പന്‍ കാന്‍വാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രെയ്ലര്‍ സൂചിപ്പിക്കുന്നതനുസരിച്ച് പ്രണയം, ആക്ഷന്‍, ഡ്രാമ, പ്രതികാരം എന്നിവയെല്ലാം ഉള്‍പ്പെടുത്തി, അതീവ വൈകാരികമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുക. ചിത്രത്തിന്റെ ഒരു ടീസറും, ഗാനങ്ങളും ഇതിന് മുമ്പ് പുറത്ത് വരികയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു..

ഒരു ഭിക്ഷാടകന്റെ വേഷത്തില്‍ എത്തുന്ന ധനുഷ്, സമൂഹത്തിന്റെ നിലവിലുള്ള ഘടനയെ വെല്ലുവിളിക്കുന്ന ശക്തമായ കഥാപാത്രമായാണ് അവതരിപ്പിക്കപ്പെടുന്നത്. ഇത് തെലുങ്കിലേക്കുമുള്ള ധനുഷിന്റെ വലിയൊരു ചുവടുവെപ്പായാണ് ആരാധകര്‍ കാണന്നത്.

Read more topics: # കുബേര'
Kuberaa Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES