Latest News

സുഹൃത്തുക്കള്‍ക്കൊപ്പം മംഗളൂരുവിലെത്തിയപ്പോള്‍ യാത്രക്കായി ബുക്ക് ചെയ്ത ടാക്‌സി ഡ്രൈവരെ മുസ്ലീം തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപവും തെറിവിളിയും; പോലീസ് കേസെടുത്തതോടെ മാപ്പ് പറഞ്ഞ് നടന്‍ ജയകൃഷ്ണന്‍; വര്‍ഗീയാധിക്ഷേപത്തിന് താരത്തിന് പണി കിട്ടുമ്പോള്‍

Malayalilife
സുഹൃത്തുക്കള്‍ക്കൊപ്പം മംഗളൂരുവിലെത്തിയപ്പോള്‍ യാത്രക്കായി ബുക്ക് ചെയ്ത ടാക്‌സി ഡ്രൈവരെ മുസ്ലീം തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപവും തെറിവിളിയും; പോലീസ് കേസെടുത്തതോടെ മാപ്പ് പറഞ്ഞ് നടന്‍ ജയകൃഷ്ണന്‍; വര്‍ഗീയാധിക്ഷേപത്തിന് താരത്തിന് പണി കിട്ടുമ്പോള്‍

സിനിമാ സീരിയല്‍ രംഗത്തെ സജീവ സാന്നിധ്യമാണ് നടന്‍ ജയകൃഷ്ണന്‍. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്‍ വാര്‍ത്തകളില്‍ നിറയുന്നത് വര്‍ഗീയാധിക്ഷേപത്തിന് പോലീസ് കേസെടുത്തതോടെയാണ്. ടാക്‌സി ഡ്രൈവര്‍ അഹമ്മദ് ഷഫീഖ് നല്‍കിയ പരാതിയെ തുടര്‍ന്ന് കര്‍ണാടകയിലെ ഉര്‍വ പൊലീസാണ് ജയകൃഷ്ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മംഗളൂരുവില്‍ ജയകൃഷ്ണനും സുഹൃത്തുക്കളും യാത്രയ്ക്കായി ഊബര്‍ ടാക്‌സി ബുക്ക് ചെയ്തപ്പോഴാണ് സംഭവം നടന്നത്. ഡ്രൈവര്‍ പിക്കപ്പ് സ്ഥലത്തെക്കുറിച്ച് സ്ഥിരീകരിക്കാന്‍ ബന്ധപ്പെടുമ്പോള്‍, ജയകൃഷ്ണന്‍ ഹിന്ദിയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതായും പിന്നീട് മലയാളത്തില്‍ അധിക്ഷേപകരമായി സംസാരിച്ചതായും പരാതിയില്‍ പറയുന്നു. ചോദ്യം ചെയ്തപ്പാള്‍ അയാള്‍ വീണ്ടും അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 352, 353(2) പ്രകാരം കേസെടുത്തിട്ടുണ്ട്. പരാതി ലഭിച്ചതിന് പിന്നാലെ സംഭവം അന്വേഷിക്കാന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു. എന്നാല്‍ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ നടന്‍ ജയകൃഷ്ണന്‍ മാപ്പ് പറയുന്ന വീഡിയോ പുറത്തുവന്നു. കേസില്‍ ഉള്‍പ്പെട്ട പരാതിക്കാരനായ ടാക്സി ഡ്രൈവറോട് പോലീസ് സ്റ്റേഷന് പുറത്തുവെച്ച് ജയകൃഷ്ണന്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 

സംഭവത്തില്‍ നടന്‍ ജയകൃഷ്ണന്‍, സന്തോഷ് എബ്രഹാം, വിമല്‍ എന്നിവര്‍ക്കെതിരെ മംഗളൂരു ഉര്‍വ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.


ക്ടോബര്‍ 9-ന് ബെജായ്ക്ക് സമീപമുള്ള ഒരു ഹോംസ്റ്റേയില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകാനായി ജയകൃഷ്ണനും കൂട്ടരും ടാക്സി ബുക്ക് ചെയ്തിരുന്നു. ടാക്സി ഡ്രൈവര്‍ സ്ഥലത്തെത്തി പിക്കപ്പ് ലൊക്കേഷന്‍ സ്ഥിരീകരിക്കാന്‍ ആപ്പ് വഴി ബന്ധപ്പെട്ടപ്പോള്‍ ജയകൃഷ്ണന്‍ മോശമായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. പ്രസ്തുത സംഭവത്തെക്കുറിച്ച് പുറത്തുവന്ന വീഡിയോയില്‍, ജയകൃഷ്ണന്‍ പറയുന്ന സംഭാഷണങ്ങള്‍ പൂര്‍ണ്ണമായി വ്യക്തമല്ലെങ്കിലും, 'ഞാന്‍ പറഞ്ഞിട്ടില്ല, വോയ്‌സ് ഞാന്‍ കേട്ടു, അത് എന്റേതല്ല' എന്ന് നടന്‍ പറയുന്നതായി മനസ്സിലാക്കാം. ഈ പ്രസ്താവന സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുതിയ തലം നല്‍കിയിട്ടുണ്ട്.

പരാതിക്കാരനായ അഹമ്മദ് ഷെഫീഖിന്റെ മൊഴി പ്രകാരം, ജയകൃഷ്ണനും സുഹൃത്തുക്കളും ഹിന്ദിയിലും മലയാളത്തിലും അസഭ്യം പറയുകയും ടാക്സി ഡ്രൈവറെ 'ഭീകരവാദി' എന്ന് വിളിച്ച് മാനസികമായി പീഡിപ്പിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രവൃത്തി ടാക്സി ഡ്രൈവറുടെ അന്തസ്സിനും പൊതുവികാരത്തിനും ഗുരുതരമായ ദോഷം വരുത്തിയെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന്, ജയകൃഷ്ണനും സന്തോഷ് എബ്രഹാമിനും എതിരെ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 352, 353(2) പ്രകാരമാണ് ഉര്‍വ പോലീസ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് സബ് ഇന്‍സ്പെക്ടര്‍ എന്‍. ഗുരപ്പ ദേശീയ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്. 

അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ സംഭവം പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വിനോദരംഗത്തെ പ്രമുഖരില്‍ നിന്ന് ഇത്തരം പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നത് ആശങ്കാജനകമാണെന്നും, നിയമം എല്ലാവര്‍ക്കും ഒരുപോലെ യായിരിക്കണമെന്നും വിവിധ കോണുകളില്‍ നിന്ന് അഭിപ്രായമുയരുന്നുണ്ട്. ടാക്സി ഡ്രൈവര്‍മാരോടുള്ള ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും, കര്‍ശന നടപടികള്‍ വേണമെന്നും ആവശ്യമുയരുന്നുണ്ട്. 

 കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം പുറത്തുവന്നതിന് പിന്നാലെ പുറത്തുവന്ന മാപ്പ് പറയുന്ന വീഡിയോ, കേസിന്റെ ഗതിയെ എങ്ങനെ സ്വാധീനിക്കുമെന്നത് കാത്തിരുന്നു കാണാം.അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. മതപരമായ വേര്‍ത്തിരിവ്, മതത്തിന്റെ പേരിലുള്ള അധിക്ഷേപം എന്നിവ സമൂഹത്തില്‍ ചിദ്രതയുണ്ടാക്കുമെന്നും അതുകൊണ്ടാണ് കടുത്ത നടപടി എടുക്കുന്നതെന്നും പോലീസ് പറഞ്ഞു. ജയകൃഷ്ണന്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കന്നഡ മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിട്ടുണ്ട്.
 

A case has been registered at the Urwa police station against three #Kerala natives - #Malayalam actor Jayakrishnan, Santosh Abraham and Vimal - for allegedly hurling communal and abusive remarks at a #Muslim cab driver in #Mangaluru. pic.twitter.com/OKjv85g4US

— Hate Detector ???? (@HateDetectors) October 11, 2025
Read more topics: # ജയകൃഷ്ണന്‍
Malayalam actor Jayakrishnan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES