Latest News

ഇത് കണ്ട് ദുല്‍ഖറിന്റെ മോള്‍ കൊച്ചാപ്പ എന്ന് വിളിക്കേണ്ടി വരുമല്ലോ; അതിരപ്പളളി വെളളച്ചാട്ടത്തിനു മുന്നില്‍ മുടി നീട്ടി വളര്‍ത്തി സ്‌റ്റൈലന്‍ ഗെറ്റപ്പില്‍ മെഗാസ്റ്റാര്‍; പതിനെട്ടാം പടിയിലെ മമ്മൂക്കയുടെ മാസ് ലുക്ക് വൈറലാകുന്നു

Malayalilife

പൊന്നിക്ക നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ് ആ ദുൽക്കറിന്റെ മോളെ ഓർത്തെങ്കിലും ആ കൊച്ച് കൊച്ചാപ്പ എന്ന് വിളിക്കണ്ടി വരുമല്ലോ.. മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിലൂടെ ഇന്നലെ പുറത്തുവിട്ട ചിത്രത്തിന് താഴെ ആർത്തലയ്ക്കുന്ന കമന്റുകളിലൊന്നാണിത്.

പതിനെട്ടാം പടി എന്ന ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. ട്രോളുകളിലും ലുക്ക് തരംഗമാവുകയാണ്. മുടി നീട്ടി വളർത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ മാസ് ലുക്കിലാണ് മമ്മൂട്ടി നിൽക്കുന്നത്. താരങ്ങളും മമ്മൂട്ടിയുടെ ലുക്ക് ഏറ്റെടുത്ത് കഴിഞ്ഞു.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ ഒരുക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. മൂന്നു ചിത്രങ്ങളിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ട, മാമാങ്കം, പതിനെട്ടാംപടി എന്നീ ചിത്രങ്ങളാണ് ഒരേ സമയം പുരോഗമിക്കുന്നത്

Mammookka Pathinettam padi movie mass look goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES