പരിയേറും പെരുമാളി'ലൂടെ ശ്രദ്ധേയനായ കതിരിന്റെ ആദ്യ മലയാള ചിത്രം; മീശ ടീസര്‍ പുറത്ത്

Malayalilife
പരിയേറും പെരുമാളി'ലൂടെ ശ്രദ്ധേയനായ കതിരിന്റെ ആദ്യ മലയാള ചിത്രം; മീശ ടീസര്‍ പുറത്ത്

എംസി ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് 'മീശ'. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. യൂണികോണ്‍ മൂവിസ്സിന്റെ ബാനറില്‍ സജീര്‍ ഗഫൂറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 'പരിയേറും പെരുമാള്‍' ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കതിരിന്റെ ആദ്യ മലയാള ചിത്രമാണ് 'മീശ'. ഹക്കിം ഷാ, ഷൈന്‍ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് രാജനാണ്. 'മീശ'യുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. സരിഗമക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. കലാസംവിധാനം മകേഷ് മോഹനനും, സ്റ്റില്‍ ഫോട്ടോഗ്രഫി ബിജിത്ത് ധര്‍മ്മടവുമാണ്. സണ്ണി തഴുത്തലയാണ് ലൈന്‍ പ്രൊഡ്യൂസര്‍. മേക്കപ്പ് ജിതേഷ് പൊയ്യയും, വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത് സമീറ സനീഷുമാണ്. സൗണ്ട് ഡിസൈനര്‍ അരുണ്‍ രാമ വര്‍മ്മ. കളറിസ്റ്റ് ജയദേവ് തിരുവൈപതി, ഡിഐ ചെയ്തിരിക്കുന്നത് പോയറ്റിക്ക്, വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത് ഐവിഎഫ്എക്സ്. 

പബ്ലിസിറ്റി ഡിസൈനുകള്‍ തോട്ട് സ്റ്റേഷനും റോക്സ്സ്റ്റാറും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്, പ്രൊമോ ഡിസൈനുകള്‍ ചെയ്തിരിക്കുന്നത് ഇല്ലുമിനാര്‍ട്ടിസ്റ്റ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍ മേനോന്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത് എന്റര്‍ടൈന്‍മെന്റ് കോര്‍ണറും ഇന്‍വെര്‍ട്ടഡ് സ്റ്റുഡിയോയും ചേര്‍ന്നാണ്. മാര്‍ക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍).

Read more topics: # മീശ
Meesha Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES