രുക്മിണിയമ്മയുടെ കരച്ചിൽ മോഹൻലാൽ കണ്ടു; വീഡിയോ കോൾ ചെയ്ത് പൊന്നുമ്മയും നൽകി ലാലേട്ടൻ: നേരിൽ വരുമ്പോൾ എന്തു തരുമെന്ന് ചോദിച്ചും താരം

Malayalilife
topbanner
രുക്മിണിയമ്മയുടെ കരച്ചിൽ മോഹൻലാൽ കണ്ടു; വീഡിയോ കോൾ ചെയ്ത് പൊന്നുമ്മയും നൽകി ലാലേട്ടൻ: നേരിൽ വരുമ്പോൾ എന്തു തരുമെന്ന് ചോദിച്ചും താരം

മോഹൻലാലിനെ കാണണമെന്ന് പറഞ്ഞ് കരഞ്ഞ രുക്മിണിയമ്മയെ വീഡിയോ കോളിലൂടെ കണ്ട് മോഹൻലാൽ. എന്തായിരുന്നു വലിയ കരച്ചിലൊക്കെ എന്നു പറഞ്ഞാണ് മോഹൻലാൽ സംസാരം ആരംഭിച്ചത്. കോവിഡ് കാലമായതിനാൽ നേരിട്ട് കാണാനുള്ള പരിമിതികൾ രുക്മണിയമ്മയോട് പറഞ്ഞ താരം കോളിനൊടുവിൽ അമ്മയ്‌ക്കൊരു ഉമ്മയും കൊടുത്താണ് കോൾ കട്ട് ചെയ്തത്.

കോവിഡ് കാലത്തെ പരിമിതികൾ അദ്ദേഹം രുക്മിണിയമ്മയ്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കോവിഡിനു ശേഷം അമ്മയെ നേരിൽ കാണാമെന്ന് ഉറപ്പും കൊടുത്തു. അമ്മയോടു പ്രായവും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ താരം നേരിൽ വരുമ്പോൾ എന്തു തരുമെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് മോഹൻലാലിനെ കാണണമെന്ന് പറഞ്ഞു കരയുന്ന രുക്മിണി അമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. അമ്മയുടെ ആഗ്രഹം നടത്താനായി മുന്നിട്ടിറങ്ങിയത് മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ്. കഴിഞ്ഞ ദിവസമാണ് മോഹൻലാലിനെ തനിക്ക് നേരിൽ കാണണമെന്ന് പറഞ്ഞു കരയുന്ന രുക്മിണിയമ്മയുടെ വിഡിയോട സമൂഹമാധ്യമങ്ങളിൽ വൈറലായത്.

Read more topics: # Mohanlal - Rukminiamma
Mohanlal - Rukminiamma

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES