നായകൻ, സഹനായകൻ, സപ്പോർട്ടിംഗ് ആക്ടർ, വില്ലൻ തുടങ്ങിയ എല്ലാ റോളുകളിലും തൻ്റെ പ്രതിഭ തെളിയിച്ച് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ചലച്ചിത്ര അഭിനേതാവും നിർമാതാവുമാണ് ബിജു മേനോൻ. 1991-ൽ റിലീസായ ഈഗിൾ എന്ന സിനിമയാണ് ബിജുവിൻ്റെ ആദ്യ ചിത്രം. തുടർന്ന് ഓരോ വിളിയും കാതോർത്ത് എന്ന സിനിമയിലും അഭിനയിച്ചു. 1994-ൽ റിലീസായ പുത്രൻ എന്ന സിനിമയിലാണ് ആദ്യമായി നായകനാവുന്നത്. തുടർന്ന് നിരവധി സിനിമകളിൽ നായകവേഷങ്ങൾക്കൊപ്പം സഹനായകനായും അഭിനയിച്ചു.
സോഷ്യല്‍ മീഡിയയിലാകെ ഇപ്പോൾ ബിജു മേനോനെ പ്പറ്റിയുള്ള ഒരു വാർത്ത പ്രചരിച്ചിരിക്കുകയാണ്. ഒരു വാട്ട്സ് ആപ് മെസ്സേജാണ് വൈറലായി യി മാറിയത്. Muslims in Czechia എന്ന് പേരുള്ള ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശമാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയ്ക്ക് വഴി വച്ചത്. ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ബിജു മേനോന്‍ ഇസ്ലാം മതം സ്വീകരിച്ചെന്നാണ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചിരിക്കുന്ന സന്ദേശം. സന്ദേശത്തിനൊപ്പം തന്നെ ബിജു മേനോന്‍ ക്രിസ്തീയ വേഷത്തിലും ഇസ്ലാമിക വേഷത്തിലും നില്‍ക്കുന്ന രണ്ട് ചിത്രങ്ങളും പ്രചരിക്കുന്നു.
റോമന്‍സും മരുഭൂമിയിലെ ആനയും ബിജു മേനോന്‍ കേന്ദ്ര കഥാപാത്രമാകുന്ന രണ്ട് സിനിമകളാണ്. ഫാദര്‍ സെബാസ്റ്റ്യന്‍ എന്ന കഥാപാത്രത്തെയാണ് റോമന്‍സ് എന്ന ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ചത്. മരുഭൂമിയിലെ ആനയില്‍ അദ്ദേഹം അറബി വേഷത്തിലും എത്തുന്നു. സത്യത്തിൽ ഈ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചു വരുന്നത്.
നിരവധി പേര് ഇത് വാര്‍ത്ത സത്യമെന്ന് കരുതി ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോള്‍ ട്രോള്‍ രൂപത്തില്‍ സംഭവത്തിലെ തമാശ മനസ്സിലാക്കിയ മലയാളികളാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെക്കുന്നത്. കാര്യം ഇങ്ങനെയാണെങ്കിലും സമൂഹ മാദ്ധ്യമങ്ങളില്‍ പറഞ്ഞു ചിരിക്കാനുള്ള ഒരു കാരണം കൂടിയായി ബിജു മേനോന്‍ മാറിയിരിക്കുകയാണ്.