Latest News

ഒരു പരസ്യത്തിന് വാങ്ങുന്നത്  കോടികള്‍; ലംബോര്‍ഗിനി അടക്കം വാഹന ഗാരേജിലുള്ളത് ആഡംബര വാഹനങ്ങള്‍;  കൊച്ചിയിലും നാടായ ആലപ്പുഴയിലും നിരവധി വസ്തുക്കള്‍; ബാംഗ്ലൂരില്‍ പരസ്യചിത്രം സ്ഥാപനം നടത്തുന്ന  ജോര്‍ജ് സാറായി തിളങ്ങിയ നടന്‍ പ്രകാശ് വര്‍മ്മയെ അറിയാം

Malayalilife
ഒരു പരസ്യത്തിന് വാങ്ങുന്നത്  കോടികള്‍; ലംബോര്‍ഗിനി അടക്കം വാഹന ഗാരേജിലുള്ളത് ആഡംബര വാഹനങ്ങള്‍;  കൊച്ചിയിലും നാടായ ആലപ്പുഴയിലും നിരവധി വസ്തുക്കള്‍; ബാംഗ്ലൂരില്‍ പരസ്യചിത്രം സ്ഥാപനം നടത്തുന്ന  ജോര്‍ജ് സാറായി തിളങ്ങിയ നടന്‍ പ്രകാശ് വര്‍മ്മയെ അറിയാം

തുടരും സിനിമ കണ്ടിരുന്ന ഓരോ പ്രേക്ഷകന്റെ മനസ്സിലും തങ്ങി നില്‍ക്കുന്ന ഒരു രൂപം ഉണ്ട് ജോര്‍ജ് സാര്‍. വില്ലന്‍ എന്ന് പറഞ്ഞാല്‍ പോരാ ഒന്നൊന്നര വില്ലന്‍ ആയെത്തി മലയാളികളുടെ മനസ്സില്‍ കുടിയേറിയ താരമാണ് പ്രകാശ് വര്‍മ്മ . സിനിമയില്‍ പുതുമുഖം ആണെങ്കിലും പരസ്യ ചിത്രരംഗത്തെ അതികായന്‍ ആണ് ഇദ്ദേഹം. നടന്‍ എന്‍.എഫ്. വര്‍ഗീസിനെ അനുസ്മരിപ്പിച്ച ഒരു നടന്‍ എന്നാണ് ഒട്ടുമിക്ക സിനിമ പ്രേക്ഷകനും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരസ്യചിത്ര സ്ഥാപനമായ 'നിര്‍വാണ'യുടെ സ്ഥാപകനാണ് പ്രകാശ് വര്‍മ. അന്തരിച്ച അഭിനേതാവ് ശ്രീ. ജഗന്നാഥ വര്‍മ്മയുടെ അനന്തിരവന്‍, നടന്‍ മനുവര്‍മ്മയുടെ സഹോദരസ്ഥാനം, ഒക്കെയുണ്ട് ആലപ്പുഴക്കാരനായ പ്രകാശ് വര്‍മ്മക്ക്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആസ്ഥിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.

പ്രകാശ് വര്‍മ്മ നടന്‍ എന്നതിലുപരി വേള്‍ഡ് ഫെയ്മസ് അഡ്വെര്‍ടൈസ്‌മെന്റുകളുടെ സംവിധായകന്‍ കൂടി ആണ്. പ്രകാശ് മാത്രമല്ല അദ്ദേഹത്തിന്റെ പത്നിയും ഇതേ രംഗത്ത് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ മണിയന്‍ പിളള രാജു ഒരു നാഷണല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശിന്റെ വരുമാനത്തെ കുറിച്ചുകൂടി സംസാരിക്കുന്നത്. ഒരു പരസ്യത്തിന് ഒരു കോടി ഒക്കെ വാങ്ങുന്ന ആളാണ്. ലംബോര്‍ഗിനി മുതല്‍ ഒരുപാട് വണ്ടികളൊക്കെ ഉണ്ട് പക്ഷെ ആള് ഭയങ്കര സിംപിള്‍ ആണ്. എണ്ണൂറോളം ആഡുകള്‍ പ്രകാശ് വര്‍മ്മ ചെയ്തിട്ടുണ്ട്.

പരസ്യ ചിത്രരംഗത്തെ അതികായന്‍ ആണ് പ്രകാശ് വര്‍മ്മ. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരസ്യചിത്ര സ്ഥാപനമായ 'നിര്‍വാണ'യുടെ സ്ഥാപകനാണ് പ്രകാശ് വര്‍മ. അന്തരിച്ച അഭിനേതാവ് ശ്രീ. ജഗന്നാഥ വര്‍മ്മയുടെ മൂത്ത സഹോദരന്റെ പുത്രന്‍ ആണ് പ്രകാശ്. നടന്‍ മനുവര്‍മ്മയുടെ സഹോദരസ്ഥാനം ആണ് പ്രകാശിന്. ആലപ്പുഴക്കാരനായ പ്രകാശ് വര്‍മ്മക്ക് കൊച്ചിയിലും ബാംഗ്ലൂരിലും അടക്കം നിരവധി പ്രോപെര്ട്ടികളും ഉണ്ട്. നാട്ടില്‍ നക്ഷത്ര മന എന്ന മനോഹരമായ വീട് അദ്ദേഹം പണിത് ഇട്ടിട്ടുണ്ട്. പഴയ വീടും സ്ഥലവും വര്‍മ്മ വാങ്ങി പുനര്‍നിര്‍മിച്ചതാണ് നക്ഷത്ര മന. മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പിന് സമീപമുള്ള പൂത്തോട്ടയിലാണ്നക്ഷത്രമന . മൂവാറ്റുപുഴ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ചുറ്റുപാടുകള്‍ എല്ലാം വളരെ ഭംഗിയും ശുദ്ധവായുആവശ്യത്തിന് അധികവും ലഭിക്കുന്ന സ്ഥലം , വീടിന്റെ വാതിലുകളും ഗ്ലാസ് ജനാലകളും നദിയുടെ സൗന്ദര്യം ആസ്വദിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആധുനിക കാലഘട്ടത്തിന്റെ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ, ഒരു 'നാലുകെട്ടിന്റെ' ഭംഗിയും ലാളിത്യവും ആണ് നക്ഷത്രമനയുടെ പ്രധാന ആകര്‍ഷണം.

ആലപ്പുഴ എസ്.ഡി കോളേജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം സിനിമാസംവിധാന മോഹവുമായി മലയാളസിനിമയില്‍ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചു. ലോഹിതദാസ്, വിജി തമ്പി എന്നിവരുടെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് വി.കെ. പ്രകാശിന്റെ പരസ്യചിത്രങ്ങളിലും സംവിധാനസഹായിയായി . 2001-ലാണ് പ്രകാശും ഭാര്യ സ്നേഹ ഐയ്പും ചേര്‍ന്ന് നിര്‍വാണ എന്ന പരസ്യനിര്‍മ്മാണ സ്ഥാപനം അരംഭിക്കുന്നത്. വോഡാഫോണ്‍, ടൈറ്റാന്‍, ഇന്‍ക്രെഡിബിള്‍ ഇന്ത്യ, കേരള ടൂറിസം, മധ്യപ്രദേശ് ടൂറിസം, ബജാജ്,ഫ്രൂട്ടി, എയര്‍ടെല്‍, പെപ്സി തുടങ്ങി അനേകം ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പ്രകാശ് പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മലയാള സിനിമയില്‍ സംവിധാന സഹായിയായി ആദ്യകാലത്ത് പ്രവര്‍ത്തിച്ച പ്രകാശ് വര്‍മ ലാല്‍ ജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തിന്റെ പരസ്യപ്രചാരണത്തിന്റെ ഭാഗമായി 'പെട്ടിടാം ആരും ആപത്തില്‍' എന്ന ഗാനം സംവിധാനം ചെയ്തു. നിര്‍വാനയുടെ എക്സിക്യൂട്ടീവ് പ്രോഡ്യുസറായ സ്നേഹ ഐപാണ് പ്രകാശിന്റെ ഭാര്യ. പ്രണയവിവാഹം ആയിരുന്നു രണ്ട് പേരുടെയും. ബാംഗ്ലൂരില്‍ സ്ഥിരതാമസമായ ഇവര്‍ക്ക് 3 കുട്ടികളുണ്ട്. 2014 ബെര്‍ലിന്‍ അന്താരാഷ്ട്ര ക്രാഫ്റ്റ് മേളയില്‍ ജൂറി അംഗമായിരുന്നു സ്നേഹ.


 

Prakash varma life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES