Latest News

'നന്ദന'ത്തിലെ ജാലവിദ്യക്കാരന് മംഗല്യം; അന്‍പതാം വയസ്സില്‍ വരണമാല്യം അണിയിച്ചത് ദീര്‍ഘകാല പങ്കാളിയെ; നടന്‍ അരവിന്ദ് ആകാശ് വിവാഹിതനായി; ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍മീഡിയയും സിനിമാലോകവും 

Malayalilife
 'നന്ദന'ത്തിലെ ജാലവിദ്യക്കാരന് മംഗല്യം; അന്‍പതാം വയസ്സില്‍ വരണമാല്യം അണിയിച്ചത് ദീര്‍ഘകാല പങ്കാളിയെ; നടന്‍ അരവിന്ദ് ആകാശ് വിവാഹിതനായി; ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍മീഡിയയും സിനിമാലോകവും 

'നന്ദനം' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ അരവിന്ദ് ആകാശ് വിവാഹിതനായി. സാധ്വി ആര്‍.എസിനെയാണ് അരവിന്ദ് ജീവിതസഖിയാക്കിയത്. മലേഷ്യയിലെ ക്വാലാലംപൂരില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഈ വര്‍ഷം തുടക്കത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. 

പൃഥ്വിരാജിന്റെ ആദ്യ ചിത്രമായ 'നന്ദന'ത്തിലെ ഉണ്ണിയേട്ടന്‍ എന്ന കഥാപാത്രത്തിലൂടെയാണ് അരവിന്ദ് ആകാശ് മലയാളികള്‍ക്ക് സുപരിചിതനായത്. ബാലമണിക്കൊപ്പം ജാലവിദ്യകളും കള്ളച്ചിരിയുമായി എത്തിയ ആ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. പിന്നീട് പല വേഷങ്ങള്‍ ചെയ്‌തെങ്കിലും, ഗുരുവായൂരപ്പന്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന മുഖങ്ങളില്‍ ഒന്നായി അരവിന്ദ് മാറി. അടുത്തിടെ 'ഗുരുവായൂരമ്പല നടയില്‍' എന്ന ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും ആ വേഷത്തില്‍ എത്തിയപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

 അരവിന്ദിന്റെ സന്തതസഹചാരിയായിരുന്ന സാധ്വിയുമായുള്ള സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. തന്റെ അന്‍പതാം വയസ്സിലാണ് താരം വിവാഹിതനാകുന്നത്. പ്രിയതാരത്തിന്റെ ജീവിതത്തിലെ പുതിയ തുടക്കത്തിന് ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്. 

aravind akash gets married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES