Latest News

എന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാന്‍ വന്നാല്‍ മറുപടി അങ്കമാലി സ്‌റ്റൈലില്‍ വരും; നമ്മള്‍ തന്നെ ഒരു തറ ആയിക്കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് ഒളിഞ്ഞു നോക്കാനൊന്നും ഇല്ലല്ലോ; മലയാളിയുടെ ഒളിഞ്ഞുനോട്ടത്തെക്കുറിച്ച്‌ ചെമ്പൻ വിനോദ്

Malayalilife
എന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാന്‍ വന്നാല്‍ മറുപടി അങ്കമാലി സ്‌റ്റൈലില്‍ വരും; നമ്മള്‍ തന്നെ ഒരു തറ ആയിക്കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് ഒളിഞ്ഞു നോക്കാനൊന്നും ഇല്ലല്ലോ; മലയാളിയുടെ ഒളിഞ്ഞുനോട്ടത്തെക്കുറിച്ച്‌  ചെമ്പൻ വിനോദ്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമയിലും പ്രേക്ഷകരുടെ മനസ്സിലും ഇടം നേടിയ നടനാണ് ചെമ്പന്‍ വിനോദ്. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെ എത്തിയ താരം ഇന്ന് സിനിമയിലെ മുനിര അഭിനേതാക്കളില്‍ ഒരാളാണ്. 
തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ യാതൊരു മടിയും താരം കാട്ടിയിട്ടില്ല. എന്നാൽ ഇപ്പോൾ മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള മലയാളികളുടെ ഒളിഞ്ഞു നോട്ടങ്ങളെക്കുറിച്ച്‌ ചെമ്പൻ  വിനോദ് ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

എന്തിനാണ് ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നതെന്നും നേരെ ചോദിച്ചാല്‍ നേരെ തന്നെ മറുപടി പറയാമല്ലോ എന്നും അദ്ദേഹം പറഞ്ഞു.
'ഒളിഞ്ഞു നോട്ടക്കാരോട് ഞാന്‍ വളരെ ക്ലിയര്‍ ആയിട്ട് തന്നെ പറയാറുണ്ട്, മക്കളെ ഞാന്‍ അത്യാവശ്യം തരക്കേടില്ലാത്തൊരു തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതല്‍ ഒളിഞ്ഞു നോട്ടമൊന്നും ഇങ്ങോട്ടു വെക്കണ്ട. വെച്ചുകഴിഞ്ഞാല്‍ അതിന് മറുപടി അങ്കമാലി സ്റ്റൈലില്‍ വരും.

നമ്മള്‍ തന്നെ ഒരു തറ ആയിക്കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് ഒളിഞ്ഞു നോക്കാനൊന്നും ഇല്ലല്ലോ. നീ എന്തിനാണ് ഒളിഞ്ഞുനോക്കുന്നത് ഞാന്‍ നേരിട്ട് തന്നെ പറയാമല്ലോ. എന്റെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കാന്‍ മാത്രം ഒന്നുമില്ല. പിന്നെ എല്ലാ കാര്യവും എനിക്ക് എല്ലാവരോടും പറയാന്‍ പറ്റില്ല. അതില്‍ ഒളിഞ്ഞുനോക്കാന്‍ ഞാന്‍ സമ്മതിക്കുകയും ഇല്ല. നീ അറിയേണ്ട കാര്യങ്ങള്‍ എന്നോട് ചോദിച്ചോ. ഞാന്‍ പറയാം. എന്നതാണ് എന്റെ ഒരു ആറ്റിറ്റിയൂഡ്.

സിനിമയെന്ന കലയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്നും സെന്‍സര്‍ഷിപ്പുകളെ പേടിച്ച്‌ ചില വാക്കുകള്‍ പോലും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. അടുത്തിടെ  അധിക്ഷേപ കമന്റുകള്‍ ചെമ്പൻ  വിനോദ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് താഴെ വന്നത് ചര്‍ച്ചയായിരുന്നു. ശരീരത്തെയും നിറത്തേയും കളിയാക്കുന്ന തരത്തില്‍ വന്ന കമന്റുകള്‍ക്കെതിരെ പ്രതിഷേധവും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. 

Actor chemban vinod jose statement goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES