‘സ്വര്‍ഗത്തില്‍ അടിച്ചുപൊളിക്കൂ'; നടൻ പ്രതാപ് പോത്തന് യാത്രാമൊഴികളുമായി കുഞ്ചാക്കോ ബോബൻ

Malayalilife
‘സ്വര്‍ഗത്തില്‍ അടിച്ചുപൊളിക്കൂ'; നടൻ പ്രതാപ് പോത്തന് യാത്രാമൊഴികളുമായി കുഞ്ചാക്കോ ബോബൻ

ടനും സംവിധായകനുമായ പ്രതാപ് പോത്തന് യാത്രാമൊഴിയുമായി നടൻ  കുഞ്ചാക്കോ ബോബൻ രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പിൽ  പ്രതാപ് പോത്തന്റെ വേര്‍പാട് വലിയൊരു നഷ്ടമാണെന്ന് കുഞ്ചാക്കോ ബോബന്‍ കുറിച്ചു. മുഴുനീള വേഷത്തില്‍ ഇരുവരും സുഗീത് സംവിധാനം ചെയ്ത ത്രീ ഡോട്‌സ് എന്ന സിനിമയിലാണ്  ഒന്നിച്ചഭിനയിച്ചത്. ചിത്രത്തിലെ ഫൊട്ടോയ്‌ക്കൊപ്പമായിരുന്നു കുഞ്ചാക്കോ ബോബന്റെ യാത്രാമൊഴി.

കുഞ്ചാക്കോ ബോബന്റെ പോസ്റ്റിലൂടെ ...

‘സ്വര്‍ഗത്തില്‍ അടിച്ചുപൊളിക്കൂ’ എന്ന വാക്കുകളോടെയാണ് കുഞ്ചാക്കോ ബോബന്‍ പ്രതാപ് പോത്തനെ യാത്രയാക്കുന്നത്. പിപി’ എന്ന ചുരുക്കപേരിലാണ് കുഞ്ചാക്കോ ബോബന്‍ പ്രതാപ് പോത്തനെ അഭിസംബോധന ചെയ്തത്. ‘പി.പി…. നിങ്ങളെ ശരിക്കും മിസ് ചെയ്യും. നിങ്ങളുടെ ശബ്ദം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു. നമ്മള്‍ സംസാരിച്ചപ്പോഴൊക്കെ പൊട്ടിച്ചിരിക്കാത്ത ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ല. സ്വര്‍ഗത്തില്‍ അടിച്ചുപൊളിക്ക് മനുഷ്യാ! എപ്പോഴും പുഞ്ചിരിക്കുന്ന നിങ്ങളുടെ മുഖം എപ്പോഴും എന്റെ ഹൃദയത്തിലുണ്ട്. കണ്ണീരല്ല… ആര്‍പ്പുവിളികള്‍ മാത്രം’- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
 

Actor kunchako boban words about prathap pothan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES