മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് കൽപന. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ താരത്തിന്റെ വേർപാട് മലയാള സിനിമ മേഖലയെ തന്നെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. എന്നാൽ ഇപ്പോൾ
ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കാനെത്തി.പ്പോൾ കൽപ്പനയെക്കുറിച്ച് പറഞ്ഞ് വികാരാധീനനായി മനോജ് കെ ജയൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
കൽപ്പന എന്റെ കൂടപ്പിറക്കാത്ത സഹോദരി എന്ന് തന്നെ പറയാം. എന്റെ ദു:ഖത്തിലും സന്തോഷത്തിലുമെല്ലാം കൂടെനിന്ന വ്യക്തിയാണ് കൽപ്പന. ഇത്രനേരത്തെ പോവേണ്ടയാളല്ലല്ലോ, മരണവാർത്ത അറിഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചിരുന്നില്ല. വെള്ളത്തുണിയിൽ പൊതിഞ്ഞുവെച്ചിരിക്കുന്ന ഒരു പടം ആരോ വാട്‌സാപ്പിൽ അയച്ചിരുന്നു. അത് കണ്ടതോടെ ഞാൻ തകർന്നുപോയി
ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ച് 2016 ജനുവരിയിലാണ് കൽപ്പനയുടെ വിയോഗ വാർത്ത എത്തിയത്. താരത്തെ ഷൂട്ടിംഗിനായി ഹൈദരാബാദിൽ പോയ താമസിച്ചിരുന്ന ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. അനിൽ കൽപ്പനയുടെ കഴുത്തിൽ 1998 ലാണ് മിന്നുകെട്ടിയത്. ശ്രീമയി എന്നു പേരുള്ള മകളുണ്ട്. എന്നാൽ 2012 ൽ അനിലും കൽപ്പനയും വിവാഹമോചിതരായി.