മലയാള സിനിമയിലെ തന്നെ ശ്രദ്ധേയനായ താരമാണ് നടൻ നടന്‍ സുധീര്‍ കരമന. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. എന്നാൽ ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് സുധീർ കരമന. താരം ഇപ്പോൾ ഗാനഗന്ധര്‍വ്വന്‍ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചാണ് പറയുന്നത്. താന്‍ സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നയാളാണ് മമ്മൂക്ക. ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും അടുത്തറിയുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹമെന്നും സുധീര്‍ വെളിപ്പെടുത്തുന്നു.
മമ്മൂട്ടിയെയും കൊണ്ട് സൈക്കിളില്‍ പോകുന്ന രംഗത്തെ കുറിച്ചാണ് താരം പറയുന്നത്. ആ സീന്‍ എടുക്കുമ്പോള്‍ തനിക്ക് ഏറ്റവും കൂടുതല്‍ പ്രയാസമുണ്ടാക്കിയത് മമ്മൂക്ക കേറുന്നതിന് മുമ്പേ സൈക്കിള്‍ ഓടിച്ചു നോക്കിയപ്പോള്‍ ബ്രേക്ക് ഇല്ല എന്ന് മനസിലായി. മമ്മൂക്കയോട് പറഞ്ഞാല്‍ അപ്പോള്‍ അവിടെ ഉണ്ടാകാന്‍ പോകുന്ന ദേഷ്യത്തെ കുറിച്ച് എനിക്ക് ഊഹിക്കാം. ബ്രേക്കില്ല എന്ന് മമ്മൂക്കയോട് പറഞ്ഞില്ല. കാലൂന്നിയാല്‍ സൈക്കിള്‍ നിര്‍ത്താന്‍ കഴിയും എന്ന വിശ്വാസം തനിക്കുണ്ടായിരുന്നു എന്നാണ് സുധീര്‍ മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
മലയാളത്തില്‍ ഇത്രയധികം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്ത ചുരുക്കം ചിലരില്‍ ഒരാളാണ് മമ്മൂട്ടി എന്നും താരം പറയുന്നു. കേരളത്തില്‍ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള സ്ലാംഗുകള്‍ ചെയ്യാന്‍ മമ്മൂക്കയ്ക്ക് കഴിയും സൂധീര്‍ പറഞ്ഞു.