Latest News

നിഷാദുമായി ബന്ധപ്പെട്ടിട്ടുള്ളത് രണ്ടുതവണ മാത്രം; ഇഡി പരിശോധനയിൽ വ്യക്തമാക്കി നടൻ ഉണ്ണി മുകുന്ദൻ

Malayalilife
നിഷാദുമായി ബന്ധപ്പെട്ടിട്ടുള്ളത് രണ്ടുതവണ മാത്രം; ഇഡി പരിശോധനയിൽ വ്യക്തമാക്കി നടൻ ഉണ്ണി മുകുന്ദൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ഉണ്ണി മുകുന്ദൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നിർമാണക്കമ്പനിയുടെ ഓഫിസില്‍ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയിൽ  വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദൻ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.  ഉണ്ണി മുകുന്ദൻ നേരത്തെ തന്നെ താൻ ആദ്യമായി നിർമിക്കുന്ന ‘മേപ്പടിയാന്‍’ സിനിമയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അറിയാൻ ആയിരുന്നു ഇഡിയുടെ പരിശോധനയെന്ന് വ്യക്തമാക്കി. കണ്ണൂർ സ്വദേശിയായ നിഷാദ് സിനിമ നിർമിക്കാനെന്ന പേരിൽ മുൻകൂർ പണം നൽകിയിരുന്നെന്നും നിഷാദിന്റെ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ തന്റെയടുത്തേക്ക് എത്തിയതെന്നും ഉണ്ണി വ്യക്തമാക്കി. 

‘2019 ലാണ് നിഷാദ് അഡ്വാൻസ് നൽകിയത്. പിന്നീട് കോവിഡും മറ്റു പ്രശ്നങ്ങളും മൂലം സിനിമയൊന്നും നടന്നില്ല. ക്രിക്കറ്റ് ടൂർണമെന്റിന്റെ പരസ്യ ആവശ്യത്തിനും സിനിമാ ആവശ്യത്തിനുമായി രണ്ടു തവണ മാത്രമാണ് നിഷാദ് താനുമായി ബന്ധപ്പെട്ടിട്ടുള്ളത്. നിഷാദിനെതിരെ ആരോപണങ്ങൾ ഉള്ള വിവരമൊന്നും അറിയില്ല. നിഷാദിന്റെ അക്കൗണ്ടുകൾ പരിശോധിച്ചാണ് ഇഡി എന്റെ സിനിമാ കമ്പനിയിൽ എത്തിയത്. തന്റെ പിതാവാണ് കാര്യങ്ങൾ നോക്കുന്നത്. പുതിയ ചിത്രമായ ‘മേപ്പടിയാ’ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് താൻ സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തുമ്പോഴേക്കും ഇഡി ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കിയിരുന്നു. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അവർക്ക് ബോധ്യം വന്നിട്ടുണ്ട്. നിഷാദിന് പണം തിരികെ കൊടുക്കുമ്പോൾ ഇഡിയുടെ നടപടിക്രമങ്ങൾ പാലിക്കണമെന്ന നിർദേശം തന്നിട്ടുണ്ട്’ എന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

 രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനം ചെയ്തു 1200 കോടി രൂപയുടെ തട്ടിപ്പു നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.  11 കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച വിവിധ സംസ്ഥാനങ്ങളിലായി പരിശോധന നടത്തിയത്.  ഉണ്ണി മുകുന്ദന്റെ ബാങ്ക് അക്കൗണ്ടിലേക്കു കേരളത്തിലെ മോറിസ് കോയിൻ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ ലോങ്റിച്ച് ടെക്നോളജീസ് എന്ന കമ്പനിയുടെ എംഡിയായ കളിയിടുക്കൽ നിഷാദിന്റെ അക്കൗണ്ടിൽ നിന്ന് പണം നിക്ഷേപിച്ചതായി ഇഡി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു പരിശോധന. 

Actor unnimukundan words about ed raid

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES