Latest News

ജീവിതത്തിൽ മറക്കാനാവാത്ത ആ ഓണസമ്മാനം നൽകിയിട്ടാണ് അച്ഛൻ വിട്ടുപോയത്; നിറകണ്ണുകളോടെ ദിവ്യ ഉണ്ണി

Malayalilife
topbanner
ജീവിതത്തിൽ മറക്കാനാവാത്ത ആ ഓണസമ്മാനം നൽകിയിട്ടാണ് അച്ഛൻ വിട്ടുപോയത്; നിറകണ്ണുകളോടെ ദിവ്യ ഉണ്ണി

ലയാള സിനിമയിൽ ബാലതാരമായി എത്തിയ നടിയാണ്  ദിവ്യ ഉണ്ണി. മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകർ  നായികായികായി എത്തിയപ്പോൾ താരത്തിന് നൽകിയിരുന്നത്. അഭിനയത്തിന് പുറമേ താരം മികച്ച ഒരു നർത്തകി കൂടിയാണ്. ചുരുങ്ങിയ കാലം കൊണ്ടായിരുന്നു ദിവ്യ മലയാള സിനിമയിൽ ഇടം നേടിയിരുന്നത്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങള്‍ തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ അമേരിക്കയിൽ സ്ഥിര താമസമാക്കിയ ദിവ്യ തന്റെ ഓണക്കാല ഓർമകളെ കുറിച്ച് പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ഓണക്കാല വിശേഷങ്ങൾ പങ്കുവച്ചത്.

തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഓണത്തെ കുറിച്ചും ഓണസമ്മനത്തെ കുറിച്ചുമെല്ലാം ദിവ്യ സംസാരിക്കുന്നുണ്ട്. ഒരുപാട് വർഷങ്ങൾക്കുശേഷം രണ്ടു വർഷം മുൻപ് അച്ഛനും അമ്മയ്ക്കും ഒപ്പം ഓണം ആഘോഷിക്കാൻ കഴിഞ്ഞതാണ് തന്റെ ഏറ്റവും നല്ല ഓണം ഓർമയെന്നാണ് ദിവ്യ പറയുന്നത്.

‘രണ്ടു വർഷം മുമ്പ് തന്റെ ഇളയ മകളെ പ്രസവിച്ചിരിക്കുന്ന സമയത്ത് കുഞ്ഞിനെ കാണാനായി അച്ഛനും അമ്മയും വന്നു. കോവിഡ് ആയതുകൊണ്ട് അവർക്ക് നാട്ടിലേക്ക് തിരിച്ചു പോകാൻ പറ്റിയില്ല. അങ്ങനെ കുറച്ചുനാൾ ഇവിടെ താമസിക്കേണ്ടി വന്നു. അങ്ങനെ ഒരുപാട് വർഷത്തിനുശേഷം അവർക്കൊപ്പം ഓണം ആഘോഷിക്കാനും ഒന്നിച്ചിരുന്ന് സദ്യ കഴിക്കാനും ഭാഗ്യമുണ്ടായി.

ജീവിതത്തിൽ മറക്കാനാവാത്ത ആ ഓണസമ്മാനം നൽകിയിട്ടാണ് കഴിഞ്ഞ വർഷം അച്ഛൻ തങ്ങളെ വിട്ടുപോയതെന്നും ദിവ്യ ഉണ്ണി പറഞ്ഞു. ഏകദേശം രണ്ട് മൂന്ന് മാസം നീളുന്ന ഓണാഘോഷമാണ് അമേരിക്കയിൽ ഉണ്ടാവാറുള്ളതെന്നും ദിവ്യ പറയുന്നു. അമ്പലങ്ങളുടെയും അസോസിയേഷനുകളുടെയും സംഘടനകളുടെയുമൊക്കെ ഭാ​ഗമായണ് ആഘോഷമുണ്ടാവുകയെന്നും അവർ കൂട്ടിച്ചേർത്തു.

Read more topics: # Actress divya unni,# words about onam
Actress divya unni words about onam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES