Latest News

പലതും മനസില്‍ ഒതുക്കി വെച്ചിരിക്കുകയാണ്; പല താരങ്ങളും ആദരിക്കപ്പെട്ടപ്പോള്‍ എന്നെ മാറ്റി നിര്‍ത്തി; തുറന്ന് പറഞ്ഞ് നടി കുട്ട്യേടത്തി വിലാസിനി

Malayalilife
പലതും മനസില്‍ ഒതുക്കി വെച്ചിരിക്കുകയാണ്; പല താരങ്ങളും ആദരിക്കപ്പെട്ടപ്പോള്‍ എന്നെ മാറ്റി നിര്‍ത്തി; തുറന്ന് പറഞ്ഞ് നടി കുട്ട്യേടത്തി വിലാസിനി

 മലയാള സിനിമ കൂട്ടായ്മയായ അമ്മ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആദരം ഏറ്റുവാങ്ങുന്നതിനിടെ വികാരഭരിതയായി നടി കുട്ട്യേടത്തി വിലാസിനി. പ്രായമായിട്ടും സിനിമയിലെ മറ്റ് പല മുതിര്‍ന്ന താരങ്ങളും പല ചടങ്ങുകളിലായി ആദരിക്കപ്പെട്ടിട്ടും അന്നൊക്കെ താന്‍ മാറ്റിനിര്‍ത്തപ്പെട്ടെന്നും സഹിക്കാന്‍ പറ്റാത്ത സങ്കടം മനസില്‍ തോന്നിയിരുന്നെങ്കിലും ആരോടും പരാതി പറഞ്ഞിരുന്നില്ലെന്നും കുട്ട്യേടത്തി വിലാസിനി പറയുന്നു.

 ‘എനിക്ക് പറയാന്‍ വാക്കുകളില്ല. അത്രയ്ക്ക് സന്തോഷമുണ്ട്. 27 കൊല്ലത്തിലെ രണ്ട് വര്‍ഷം മാത്രമാണ് ഞാന്‍ അമ്മയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നത്. ഒരു തവണ ഞാന്‍ വീണ് പരിക്കേറ്റ് കിടപ്പിലായിരുന്നു. മറ്റൊരു തവണ എന്റെ പേരക്കുട്ടിയുടെ വിവാഹമായിരുന്നു. ബാക്കിയെല്ലാ തവണയും ഞാന്‍ ഇവിടെ എത്തിയിരുന്നു. പറയാനുണ്ടെങ്കില്‍ എനിക്ക് ഒരുപാട് പറയാനുണ്ട്. പക്ഷേ അതെല്ലാം ഞാന്‍ എന്റെ മനസിനുള്ളില്‍ ഒതുക്കി വെച്ചിരിക്കുകയാണ്. ഞാന്‍ വിചാരിക്കാറുണ്ട്. ഇത്രയും പ്രായമായല്ലോ എന്തുകൊണ്ടാണ് സംഘടന ഒരു സ്വീകരണം തരാത്തത്. എന്ന് അവര്‍ പറഞ്ഞു.

. 1960-കളിൽ നാടകരംഗത്ത് സജീവമായിരുന്ന ഇവർ പിന്നീട് ചലച്ചിത്രമേഖലയിലും സജീവമായി. കുട്ട്യേടത്തി എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷമാണ്  കുട്ട്യേടത്തി വിലാസിനി എന്നറിയപ്പെടാൻ തുടങ്ങിയത്. നിരവധി പുരസ്കാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്.

Actress kuttyedathi vilasini words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES