Latest News

ആരോപണവിധേയനായ ഗായകൻ വേടനെതിരെ ധീരമായി സംസാരിച്ച അതിജീവിച്ചവരോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു; വിശദീകരണവുമായി പാർവതി തിരുവോത്ത്

Malayalilife
ആരോപണവിധേയനായ ഗായകൻ വേടനെതിരെ ധീരമായി സംസാരിച്ച അതിജീവിച്ചവരോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു; വിശദീകരണവുമായി പാർവതി തിരുവോത്ത്

 മീ ടൂ ആരോപണ വിധേയനായ റാപ്പർ വേടൻ നടത്തിയ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്ത നടപടിയിൽ വിശദീകരണവുമായി നടി പാർവതി തിരുവോത്ത്. അതിജീവിച്ചവരോട് മാപ്പ് എന്ന തലക്കെട്ടിൽ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് പാർവതിയുടെ വിശദീകരണം. ലൈംഗിക അതിക്രമ ആരോപണം ഉയർന്നതിനു പിന്നാലെ മാപ്പ് പറഞ്ഞുള്ള വേടന്റെ പോസ്റ്റിന് നടി ലൈക്ക് ചെയ്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. പാർവതിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് സിനിമാമേഖലയിൽ നിന്നുള്ളവരും രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർവതിയുടെ വിശദീകരണം.

ആരോപണവിധേയനായ ഗായകൻ വേടനെതിരെ ധീരമായി സംസാരിച്ച അതിജീവിച്ചവരോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. പല പുരുഷന്മാരും തങ്ങൾ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കില്ല എന്നതുകൊണ്ടാണ് ഞാൻ ആ പോസ്റ്റ് ലൈക് ചെയ്തത്. അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് എനിക്ക് അറിയാം. കേസുമായി മുന്നോട്ട് പോകുമ്പോൾ അതിജീവിച്ചവരെ ബഹുമാനിക്കേണ്ടത് മുഖ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ക്ഷമാപണം ആത്മാർത്ഥമല്ലെന്ന് രക്ഷപ്പെട്ട കുറച്ചുപേർ പറഞ്ഞപ്പോൾ ഞാൻ എന്റെ ലൈക്ക് പിൻവലിച്ചു.ക്ഷമിക്കണമോ വേണ്ടയോ എന്നത് അതിജീവിച്ചവന്റെ തീരുമാനമാണ്, ഞാൻ എപ്പോഴും അവരുടെ കൂടെ നിൽക്കും. നിങ്ങളെ നിരാശപ്പെടുത്തിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.' പാർവതി കുറിച്ചു.

മലയാളി റാപ്പർ ഹിരൺ ദാസ് മുരളിക്കെതിരെ( വേടൻ) ഉയർന്ന മീ ടു ആരോപണം സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാവിഷയമായതോടെ കടുത്ത വിമർശനമാണ് ഉയർന്നത്. സംവിധായകൻ മുഹ്‌സിൻ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടർ' എന്ന സംഗീത ആൽബത്തിൽ പ്രവർത്തിക്കവേയാണ് വേടനെതിരെ ലൈംഗിക ആരോപണം ഉയർന്നത്. സംഗീത ആൽബത്തിന്റെ നിർമ്മാണം മുഹ്സിൻ പരാരി നിർത്തി വയ്ക്കുകയും ചെയ്തു. 

മലയാളി റാപ്പർ ഹിരൺ ദാസ് മുരളിക്കെതിരെ( വേടൻ) ഉയർന്ന മീ ടു ആരോപണം സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാവിഷയമായതോടെ കടുത്ത വിമർശനമാണ് ഉയർന്നത്. സംവിധായകൻ മുഹ്‌സിൻ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടർ' എന്ന സംഗീത ആൽബത്തിൽ പ്രവർത്തിക്കവേയാണ് വേടനെതിരെ ലൈംഗിക ആരോപണം ഉയർന്നത്. സംഗീത ആൽബത്തിന്റെ നിർമ്മാണം മുഹ്സിൻ പരാരി നിർത്തി വയ്ക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ വേടൻ മാപ്പ് പറഞ്ഞുകൊണ്ടുള്ളൊരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഇട്ടത്. നടി പാർവതി തിരുവോത്ത് ഉൾപ്പടെ നിരവധി പേർ ഈ പോസ്റ്റ് ലൈക്ക് ചെയ്തിരുന്നു. ഇതോടെ പാർവതിക്കെതിരെ വിമർശനവുമായി നിരവധി പേരെത്തി.

Actress parvathy thiruvothu words about vedan issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES