ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു നടി പ്രിയ രാമന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുള്ള താരം തമിഴിലും ഹിറ്റ് സിനിമകളുടെ ഭാഗമായി. വിവാഹത്തോടെ സിനിമയില്‍ വിട്ടുനിന്ന പ്രിയ ഒരിടവേളക്ക് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമായി.എന്നാൽ പ്രിയ പിന്നീട് വിവാഹമോചിതയാവുകയും ചെയ്തു. എന്നാൽ പിന്നീട് പ്രിയയുടെ ഭർത്താവായിരുന്ന രഞ്ജിത് പുനർവിവാഹിതനാകുകയും ആ ബന്ധവും അധികം വൈകാതെ അവസാനിപ്പിക്കുകയും ചെയ്തു.
എന്നാൽ 7 വർഷത്തിന് ശേഷമായി രഞ്ജിത്തും പ്രിയയും വീണ്ടും ഒന്നിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഭർത്താവിനൊപ്പമുള്ള ഫോട്ടോയുമായി ആനിവേഴ്‌സറി വിശേഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പ്രിയ രാമൻ.
ഹാപ്പി ആനിവേഴ്‌സറി ഡാർലിംഗ് ഹസ്ബൻഡ് എന്ന ക്യാപ്ഷനോടെയായാണ് പ്രിയ രാമൻ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തത്. രഞ്ജിത്തിനോട് ചേർന്നുനിന്ന് പോസ് ചെയ്ത ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെയായി താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. ഇരുവരും വീണ്ടും വേർപിരിഞ്ഞതിന് ശേഷമായി ഒന്നിച്ചപ്പോൾ ഇവർക്ക് ആശംസയുമായി താരങ്ങളെല്ലാം എത്തിയിരുന്നു.
സീരിയല്‍ അഭിനയത്തിനൊപ്പം ബിസിനസിലും സജീവമാണ് നടി.എന്നാല്‍ സിനിമയില്‍ അഭിനയിക്കാത്തത് എന്തെന്ന് ചോദ്യം പലരും ഉന്നയിക്കാറുണ്ടെന്നും ഇതിന് കാരണമുണ്ടെന്നുമാണ് നടി പറയുന്നത്. സിനിമ പുരുഷ കേന്ദ്രീകൃതമല്ലേ, അതുപോലെ ടെലിവിഷന്‍ പരമ്പരകള്‍ സ്ത്രീകളുടേതാണ്. ടാര്‍ഗറ്റ് ഓഡിയന്‍സും അവരാണ്. അവരില്‍ നിന്നൊരാള്‍ കഥാപാത്രമായി വരുമ്പോള്‍ പെട്ടെന്ന് കണക്റ്റ് ചെയ്യാന്‍ പറ്റുന്നു. മാത്രമല്ല, സിനിമയുടെ സമയം പലപ്പോഴും എനിക്ക് അനുകൂലമായി വരണമെന്നില്ല. അങ്ങനെ നോക്കിയപ്പോള്‍ ടെലിവിഷനിലേക്ക് ചുവടുമാറ്റുന്നതാണ് നല്ലതെന്ന് തോന്നി എന്നും താരം പറഞ്ഞു.