Latest News

സിനിമ ഹിറ്റായി മാറിയതോടെ മുകേഷിന്റെ സ്വഭാവവും മാറി; തുറന്ന് പറഞ്ഞ് സംവിധായകൻ തുളസിദാസ്‌

Malayalilife
 സിനിമ ഹിറ്റായി മാറിയതോടെ മുകേഷിന്റെ സ്വഭാവവും മാറി; തുറന്ന് പറഞ്ഞ് സംവിധായകൻ തുളസിദാസ്‌

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് മുകേഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രണങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ മോഹൻലാൽ മമ്മൂട്ടി തരംഗത്തിൽ മുങ്ങി പോകേണ്ടി ഇരുന്ന മലയാള സിനിമയെ മറ്റു നടന്മാരിലേക്കും കൂടെ എത്തിച്ച സംവിധായകൻ നടൻ മുകേഷിനെപ്പറ്റി സംവിധായകൻ തുളസിദാസ്‌ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്.

മുകേഷ് സിനിമയിൽ അത്ര സജീവമല്ലാതിരുന്ന സമയത്താണ് താൻ കൗതുക വാർത്ത എന്ന സിനിമ മുകേഷിനെ വെച്ച് ചെയ്തത്. സിനിമ ഹിറ്റായി മാറിയതോടെ മുകേഷിന്റെ സ്വഭാവവും മാറി. കൗതുക വാർത്തകൾക്ക് ശേഷമാണ് താൻ മിമിക്സ് പരേഡ് എന്ന ചിത്രം ചെയ്യുന്നത്. കൗതുക വാർത്ത ചെയ്യുന്ന  സമയത്ത് തന്നെ താൻ തൻ്റെ അടുത്ത ചിത്രത്തിന്റെ അഡ്വവാൻസ് മുകേഷിന് നൽകിയിരുന്നു.

എന്നാൽ കൗതുക വാർത്ത ഹിറ്റായതോടെ അടുത്ത ചിത്രത്തിനെപ്പറ്റി സംസാരിക്കാൻ താൻ മുകേഷിന്റെ വീട്ടിൽ ചെന്നു. അന്ന് വളരെ മോശമായാണ് അദ്ദേഹം പെരുമാറിയത്. ആദ്യം തന്നെ തന്റെ പ്രതിഫലം ചോദിച്ച മുകേഷ്, തനിക്ക് മറ്റ് വലിയ സംവിധായകരിൽ നിന്ന് വന്ന ഓഫറുകളും അവരോടൊപ്പം സിനിമ ചെയ്യാനാണ് താൽപര്യമെന്നും പറഞ്ഞു. അത് ശരിക്കും ബുദ്ധിമുട്ടായ താൻ അന്ന് മുകേഷിനെ ചീത്ത പറഞ്ഞിട്ടാണ് ആ വീട്ടിൽ നിന്ന് ഇറങ്ങിയത്.

പിന്നീട് സി​ദ്ധിഖ്, ജ​ഗദീഷ് എന്നിവരെ വെച്ച് ആ സിനിമ പ്ലാൻ ചെയ്തു. നിർമ്മാതാവിനും അഭിനേതാക്കൾക്കും സിനിമ വിജയമാകുമോ എന്ന സംശയം നന്നായിട്ടുണ്ടായിരുന്നു. അവസാനം സിനിമ പരാജയപ്പെട്ടാൽ അടുത്ത പടം താൻ ഫ്രീയായി ചെയ്തുകൊടുക്കണം എന്ന കരാറിലാണ് അന്ന് ആ സിനിമ ചെയ്തത്.   സിനിമ ഹിറ്റാകുകയും നൂറ് ദിവസം ഓടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. 

Director thulasi das words about mukesh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES