സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യ്ത് മുന്നേറുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. നസ്രിയയുമായുള്ള വിവാഹ ജീവിതം തന്നെ ഒരുപാട് മാറ്റി എന്ന് ഫഹദ് വെളിപ്പെടുത്തിയിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നതിന് ഇടയിലാണ് നസ്രിയയും ഫഹദ് ഫാസിലും തമ്മില്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. വിവാഹശേഷം ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ നസ്രിയ സജീവമാകുകയും ചെയ്തു. ഇരുവരും ഒന്നിച്ചെത്തിയ ട്രാന്‍സ് ന്നെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോക്ഡൗണില്‍ വീണു കിട്ടിയ അവധിക്കാലം ഭര്‍ത്താവ് ഫഹദിനൊപ്പം ആഘോഷമാക്കുകയാണ് നസ്രിയ.
കഴിഞ്ഞ ദിവസം തന്റെ മനോഹരമായ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ നസ്രിയ പങ്കുവെച്ചിരുന്നു. അവന്‍ എന്നെ കാണുന്നത് എന്ന അടിക്കുറിപ്പില്‍ ഫഹദ് പകര്‍ത്തിയ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ ആ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഫഹദിന്റെ സഹോദരനും നടനുമായ ഫര്‍ഹാന്‍ ഫാസില്‍.
ചിത്രമെടുക്കുന്ന ഫഹദിനേയും പോസ് ചെയ്യുന്ന നസ്രിയയേയുമാണ് ചിത്രത്തില്‍ കാണുന്നത്. നസ്രിയയോട് ചേര്‍ന്ന് ഓറിയോ ഇരിക്കുന്നതും കാണാം. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് ഫര്‍ഹാന്‍ ചിത്രം പങ്കുവെച്ചത്. ഷാനു നസ്രിയയുടെ ഫോട്ടോ എടുക്കാന്‍; ശ്രമിക്കുന്ന ഫോട്ടോയുടെ ഫോട്ടോയാണിത്. ഫോട്ടോ എതാണെന്ന് മനസിലായോ എന്ന അടിക്കുറിപ്പിലാണ് ഫര്‍ഹാന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ത്രോബാക്ക് എന്ന ഹാഷ്ടാ?ഗിലാണ് ചിത്രം. കായലരികത്ത് ഇരുന്നാണ് താരദമ്പതിമാരുടെ ഫോട്ടോഷൂട്ട്.
എന്തായാലും ആരാധകരുടെ മനസ് കീഴടക്കുകയാണ് ചിത്രം.ഫഹദിന്റെ സൂപ്പര്‍ഹിറ്റ് കഥാപാത്രം മഹേഷ് ഭാവനയുമായാണ് പലരും ചിത്രത്തെ ഉപമിക്കുന്നത്. &ഹൂൌീ;ചിന്‍ അപ്, ചിന്‍ ഡൗണ്‍, ഒരു പൊടിക്ക് ഡൗണ്‍, ഐസ് ഓപ്പണ്‍......സ്‌മൈല്‍ ..റെഡി എന്ന കമന്റുകളും നിറയുന്നുണ്ട്.