Latest News

നിത്യാ മേനോന് പിന്നാലെ ഹന്‍സിക മൊടവാനിയുടെ വിവാഹ വാര്‍ത്തയും മാധ്യമങ്ങളില്‍; നടിയെ വിവാഹം കഴിക്കുന്നത് ബിസിനസുകാരന്‍ കൂടിയായ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ തെന്നിന്ത്യന്‍ താരം

Malayalilife
നിത്യാ മേനോന് പിന്നാലെ ഹന്‍സിക മൊടവാനിയുടെ വിവാഹ വാര്‍ത്തയും മാധ്യമങ്ങളില്‍; നടിയെ വിവാഹം കഴിക്കുന്നത് ബിസിനസുകാരന്‍ കൂടിയായ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ തെന്നിന്ത്യന്‍ താരം

തെന്നിന്ത്യയില്‍ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഹന്‍സിക മൊട്വാനി. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധനേടിയ തെന്നിന്ത്യന്‍ സുന്ദരി ഹന്‍സിക വിവാഹിതയാകാന്‍ പോകുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. തമിഴ് സിനിമാ മാധ്യമങ്ങളാണ് താരത്തിന്റെ വിവാഹ വാര്‍ത്ത സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. അടുത്തിടെയാണ് നിത്യാ മേനോന്റെ വിവാഹ വാര്‍ത്തയും മാധ്യമങ്ങളില്‍ ഇടംപിടിച്ചെങ്കിലും നടി തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

ഒരു അറിയപ്പെടുന്ന ബിസിനസുകാരനെയാണ് ഹന്‍സിക വിവാഹം ചെയ്യാന്‍ പോകുന്നതെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.  വരന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകന്‍ കൂടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹ നിശ്ചയത്തിനുള്ള തിയ്യതി തീരുമാനിച്ചതായും ഒരുക്കങ്ങള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം നടി ഇതുവരേയും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. 2013ലാണ് സിമ്പുവും ഹന്‍സികയും തങ്ങള്‍ പ്രണയത്തിലാണെന്നും വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലാണെന്നും തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ കുറച്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഒത്തുപോകാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.

Is Hansika Motwani Getting Married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES