Latest News

രാഷ്ട്രപതിയില്‍ നിന്നും പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍; രാജ്യം നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി ഏറ്റുവാങ്ങാനെത്തിയത് കുടുംബസമേതമായി; പത്മഭൂഷണ്‍ ഏറ്റുവാങ്ങിയ സദസിലും മോഹന്‍ലാലിന് കാവലായി ആന്റണി പെരുമ്പാവൂരും; ചിത്രങ്ങള്‍ തരംഗമാകുന്നു

Malayalilife
രാഷ്ട്രപതിയില്‍ നിന്നും പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍; രാജ്യം നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി ഏറ്റുവാങ്ങാനെത്തിയത് കുടുംബസമേതമായി; പത്മഭൂഷണ്‍ ഏറ്റുവാങ്ങിയ സദസിലും മോഹന്‍ലാലിന് കാവലായി ആന്റണി പെരുമ്പാവൂരും; ചിത്രങ്ങള്‍ തരംഗമാകുന്നു

രാജ്യം നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ ബഹുമതികളില്‍ ഒന്നായ പത്മഭൂഷണ്‍ രഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി മോഹന്‍ലാല്‍. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില് കുടുംബസമേതം എത്തിയാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഭാര്യ സുചിത്രയും, മകന്‍ പ്രണവ് മോഹന്‍ലാലും, വിസ്മയയും ആന്റണി പെരുമ്പാവൂറും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. സംഗീതഞ്ജന്‍ കെ ജി ജയന്‍, പ്രഭുദേവ എന്നിവരും രാഷ്ട്രപതിയില്‍ നിന്ന് പത്മശ്രീ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

മോഹന്‍ലാല്‍ അടക്കം ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍, സിതാര്‍ വാദകനായ ബുധാദിത്യ മുഖര്‍ജീ തുടങ്ങി പതിനാലു പേരാണ് ഇത്തവണ പദ്മഭൂഷന്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിരിക്കുന്നത്. ഭാരതരത്‌നം, പത്മവിഭൂഷണ്‍ എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് പത്മഭൂഷണ്‍. 

Delhi: President Ram Nath Kovind confers Padma Bhushan award upon actor Mohanlal. #PadmaAwards pic.twitter.com/CFZejeale6

— ANI (@ANI) March 11, 2019

തങ്ങളുടെ കര്‍മ്മപഥത്തില്‍ മികവു തെളിയിച്ച വ്യക്തികളോടുള്ള ആദരസൂചകമായാണ് പത്മപുരുസ്‌കാരങ്ങള്‍ നല്‍കുന്നത്. പുരസ്‌കാര മുദ്രയും രാഷ്ട്രപതി ഒപ്പിട്ട ഒരു പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 112 പേര്‍ക്കാണ് ഇത്തവണ പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

President Ram Nath Kovind confers Padma Bhushan award upon actor Mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES