ചലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമെല്ലാം മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്വേത മേനോൻ. അനശ്വരം (1991) എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ശ്വേത മേനോന്‍ മാവോയിസ്റ്റായി വേഷമിടുന്ന പുത്തൻ മേക്കോവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ "ബദല്‍: ദ മാനിഫെസ്റ്റോ" എന്ന ചിത്രത്തിലെ ഫോട്ടോയാണ് വൈറലാകുന്നത്. ആദ്യമായി തന്നെ നാടക പ്രവര്‍ത്തകന്‍ എ അജയന്‍ ഒരുക്കുന്ന ചിത്രമാണിത്. ശ്വേത ചിത്രത്തിൽ കനിമൊഴി എന്ന മാവോയിസ്റ്റ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ശ്വേത തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
ശക്തമായൊരു കഥാപാത്രവുമായി ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ് താരം. പ്രേക്ഷകരിലേക്ക് "ബദല്‍" ചിത്രീകരണം പൂര്‍ത്തിയാക്കി എത്താന്‍ ഒരുങ്ങുകയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച സിനിമയുടെ ചിത്രീകരണം നീളുകയായിരുന്നു. ചിത്രത്തിന്റെ ഇതിവൃത്തം പ്രകൃതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് .
ചിത്രത്തിന്റെ ഷൂട്ടിംഗ് അട്ടപ്പാടി,മൂന്നാര്‍, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു നടന്നിരുന്നത്. സലിം കുമാര്‍,അനൂപ് ചന്ദ്രന്‍,സജിത മഠത്തില്‍, ലിയോണ തുടങ്ങിയവരും ശ്വേതയെ കൂടാതെ ഈ ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തിന്റെ രചന അജയന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ജോസഫ് വര്‍ഗീസ് ഇലഞ്ഞിക്കല്‍ ആണ് ആള്‍ട്ടര്‍നേറ്റീവ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മാണം.