ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയര്‍ന്ന താരമാണ് അമൃത. തനി നാട്ടിന് പുറത്തുകാരിയായ അമൃത പിന്നീട് നടന് ബാലയെ വിവാഹം ചെയ്തു. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകര്‍ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകളുമുണ്ട്. എന്നാൽ ഇപ്പോൾ മകളുടെ സ്നേഹാക്ഷരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് ഗായിക അമൃത സുരേഷ്. മകള്‍ അവന്തികയെന്ന പാപ്പു അമൃതയ്ക്കെഴുതിയ കുറിപ്പ് ഗായിക തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
ലോകത്തിലെ ഏറ്റവും നല്ല അമ്മയും, കരുത്തുറ്റ സ്ത്രീയും, നല്ല ഗായികയും, ദയയുള്ളവളും സുന്ദരി ശലഭവും മാധുര്യമേറിയ വ്യക്തിയും അമ്മയാണെന്ന് അവന്തിക കുറിക്കുന്നു. മകളുടെ കാര്‍ഡ് പങ്കുവച്ച് ഇതിനേക്കാള്‍ കൂടുതല്‍ തനിക്കിനി എന്ത് വേണമെന്നാണ് അമൃതയുടെ ചോദ്യം. ആരാധകര്‍ അമൃതയുടെ പോസ്റ്റിന് താഴെ പാപ്പുവിന്റെ സ്നേഹം എന്നും നിലനില്‍ക്കട്ടെയെന്നും അമ്മയും മകളും എന്നും സന്തോഷത്തോടെ ജീവിക്കട്ടെയെന്നും കുറിക്കുന്നു. ആരാധകര്‍ ചിത്രത്തിന് താഴെ സ്നേഹവും സന്തോഷവും എന്നും നിലനില്‍ക്കട്ടെയെന്ന് കുറിച്ചിട്ടുണ്ട്. പാട്ടുമായി ആളുകളുടെ ഹൃദയത്തില്‍ ഇടംപിടിച്ചയാളാണ് പാപ്പു.
അതേസമയം, അമൃത ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പും ചര്‍ച്ചയായിരുന്നു. 'നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്ബോള്‍ നമ്മള് എന്തിനാണ് സ്വയം പ്രതിരോധിക്കുന്നത്? അതെല്ലാം വിട്ടുകളയൂ. തിരിച്ച് ഒന്നും പറയണ്ട. അവര്‍ക്ക് ഇഷ്ടമുള്ള തരത്തില്‍ അവര്‍ നമ്മളെ വിധിക്കട്ടെ. ഇതൊക്കെ ഒരു രസമാണ്', എന്നായിരുന്നു അമൃത കുറിച്ചത്.