Latest News

നമ്മളെ എല്ലാംവിട്ട് ഇപ്പോള്‍ സച്ചിസാര്‍ ദൈവത്തിന്റെ അടുത്തേയ്ക്ക് പോയി; ഉള്ളുലയ്ക്കുന്ന വാക്കുകളുമായി നഞ്ചിയമ്മ

Malayalilife
നമ്മളെ എല്ലാംവിട്ട് ഇപ്പോള്‍ സച്ചിസാര്‍ ദൈവത്തിന്റെ അടുത്തേയ്ക്ക് പോയി; ഉള്ളുലയ്ക്കുന്ന വാക്കുകളുമായി  നഞ്ചിയമ്മ

യ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലക്കാത്ത എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെയാണ് നഞ്ചിയമ്മയും നഞ്ചിയമ്മയുടെ പാട്ടുമെല്ലാം മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയത്. ഇപ്പോഴിതാ, നഞ്ചിയമ്മയുടെ പാട്ടിനെ ലോകം അംഗീകരിച്ചിരിക്കുകയാണ്. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ഇത്തവണ തേടിയെത്തിയത് നഞ്ചിയമ്മയെ ആയിരുന്നു. ഈ സന്തോഷം കാണാന്‍ സിനിമയുടെ സംവിധായകനായ സച്ചി സാര്‍ ഇല്ലല്ലോ എന്ന വിഷമത്തിലാണ് നഞ്ചിയമ്മ ഇപ്പോഴും. എന്നാൽ ഇപ്പോൾ തനിക്ക് അവാര്‍ഡ് ലഭിക്കാന്‍ കാരണം സംവിധായകന്‍ സച്ചിയാണെന്ന് നഞ്ചിയമ്മ തുറന്ന് പറയുകയാണ്.

സച്ചി സാറും പൃഥി രാജ് സാറും ബിജു മേനോന്‍ സാറും എല്ലാവരുടെയും പിന്തുണ എനിക്ക് ഉണ്ടായിരുന്നു. ഞാന്‍ അവാര്‍ഡൊക്കെ വാങ്ങുമ്ബോള്‍ അതൊക്കെ കാണാന്‍ സച്ചി സാര്‍ ഉണ്ടായിരുന്നൂവെങ്കിലെന്ന് ആഗ്രഹിച്ച്‌ പോവാറുണ്ട്. നമ്മളെ എല്ലാംവിട്ട് ഇപ്പോള്‍ സച്ചിസാര്‍ ദൈവത്തിന്റെ അടുത്തേയ്ക്ക് പോയി. അത് എനിക്ക് എന്നും സങ്കടമാണ്. നമ്മളും പിന്നാലെ പോകേണ്ട ആളുകളാണ്. ആരും അറിയാതെ അട്ടപ്പാടിയില്‍ ജീവിച്ചിരുന്നയാളാണ് ഞാന്‍. എനിക്ക് സച്ചിസാറിനോട് ഒരുപാട് നന്ദിയുണ്ട്- നഞ്ചിയമ്മ പറഞ്ഞു.

അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിലെ 'കലക്കാത്ത' എന്ന് തുടങ്ങുന്ന ടൈറ്റില്‍ ഗാനം പാടി പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ആദിവാസി കലാകാരിയാണ് നഞ്ചിയമ്മ. സിനിമാ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് മുമ്ബേ തന്നെ ടൈറ്റില്‍ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഒരു മാസം കൊണ്ട് തന്നെ ഒരു കോടിയിലധികം പേരായിരുന്നു കണ്ടത്. നഞ്ചിയമ്മ തന്നെയാണ് ഈ ഗാനം എഴുതിയത്. ജേക്‌സ് ബിജോയ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. 2020 ലെ മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് നഞ്ചിയമ്മ കരസ്ഥമാക്കിയിരുന്നു.

Read more topics: # Singer nanchiyamma,# words about sachi
Singer nanchiyamma words about sachi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES