ദുബായില്‍ പ്രൈവറ്റ് ബോട്ടില്‍ ആസിഫലിയുടെ 35ാം ജന്മദിനാഘോഷം; വൈറലായി വീഡിയോ

Malayalilife
topbanner
 ദുബായില്‍ പ്രൈവറ്റ് ബോട്ടില്‍ ആസിഫലിയുടെ 35ാം ജന്മദിനാഘോഷം; വൈറലായി വീഡിയോ

ലയാളത്തിലെ യുവതാരനിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ആസിഫ് അലി. ചെറിയ വേഷങ്ങളിലൂടെ  വെളളിത്തിരിയിലേക്കെത്തിയ താരം നായകനായും വില്ലനായുമൊക്കെ തിളങ്ങി. കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരം ഇപ്പോള്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ് . സാധാരണ  വേഷങ്ങളില്‍ നിന്നും  വേറിട്ട കഥാപാത്രവും അവതരണവുമായി എത്തുന്നതിനാല്‍ മികച്ച അഭിപ്രായമാണ് ആസിഫിന്റെ കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം തന്റെ സിനിമാവിശേഷങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. രണ്ടും മക്കളാണ്  താരത്തിനുളളത്. ഭാര്യ സമയ്ക്കും മകന്‍ ആദമിനും മകള്‍ ഹയയ്ക്കും ഒപ്പമുളള ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. ഇന്ന് തന്റെ 35ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ആസിഫലി. ദുബായില്‍ പ്രൈവറ്റ് ബോട്ടിലായിരുന്നു താരത്തിന്റെ ജന്മദിനാഘോഷം. പത്തോളം സിനിമകളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. കുഞ്ഞെല്‍ദോ ആണ് ആസിഫിന്റേതായി ഉടന്‍ തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രം. 1986 ഫെബ്രുവരി 4-ന് മരവെട്ടിക്കല്‍ വീടിലെ എം. പി. ഷൗക്കത്ത് അലിയുടെയും മോളിയുടെയും മകനായിട്ടാണ് ആസിഫ് ജനിച്ചത്.

Read more topics: # actor asifali,# 35th birthday,# celebration
actor asifali 35th birthday celebration

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES