നാലുവര്‍ഷത്തെ പ്രണയം സഫലമായി; ഗുരുവായൂര്‍ കണ്ണന്റെ മുന്നില്‍ നടി ദുര്‍ഗ്ഗ കൃഷ്ണയ്ക്ക് മാംഗല്യം

Malayalilife
topbanner
നാലുവര്‍ഷത്തെ പ്രണയം സഫലമായി; ഗുരുവായൂര്‍ കണ്ണന്റെ മുന്നില്‍ നടി ദുര്‍ഗ്ഗ കൃഷ്ണയ്ക്ക് മാംഗല്യം

ചെറിയ സമയത്തിനുള്ളില്‍ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിരുന്നു, കോഴിക്കോടാണ് സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ബിസിനസുകാരനാണ് ദുര്‍ഗയുടെ അച്ഛന്‍. യാഥാസ്ഥിതിക കുടുംബമാണെങ്കിലും സിനിമയില്‍ കുടുംബം മുഴുവന്‍ സപ്പോര്‍ട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ പ്രണയത്തെക്കുറിച്ച് ദുര്‍ഗ്ഗ വെളിപ്പെടുത്തിയിരുന്നു. തന്റെ ഭാവിവരനൊപ്പമുള ചിത്രങ്ങള്‍ പലപ്പോഴും ദുര്‍ഗ്ഗ പങ്കുവച്ചിട്ടുണ്ട്. 

ദുര്‍ഗ്ഗ കൃഷ്ണ വിവാഹിതയായിരിക്കയാണ് നാല് വര്‍ഷത്തെ  പ്രണയം വിവാഹത്തിലെത്തിയിരിക്കുകയാണ്. നടി ദുര്‍ഗ്ഗ കൃഷ്ണയും നിര്‍മ്മാതാവ് അര്‍ജുന്‍ രവീന്ദ്രനും തമ്മിലുള്ള വിവാഹം ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വെച്ചാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്അതിസുന്ദരിയായിട്ടാണ് നടി വിവാഹവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റെഡ് ചില്ലി നിറത്തിലുള്ള സാരിയാണ് നടി അണിഞ്ഞത്.ഗുരുവായൂര് വെച്ച് വിവാഹം.തുടര്‍ന്നുള്ള ജീവിതത്തിലേക്ക് ഒന്നിച്ച് യാത്ര തുടങ്ങി അര്‍ജ്ജുനും ദുര്‍ഗ്ഗയും.അര്‍ജ്ജുന്‍ ധരിച്ചിരുന്നത് ഓഫ് വൈറ്റ് നിറത്തിലുള്ള സില്‍ക്ക് ഷര്‍ട്ടും കസവു മുണ്ടുമായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് വികെഎസ് ആണ് ദുര്‍ഗ്ഗയെ ഒരുക്കിയത്. 

 ദുര്‍ഗ്ഗയുടെയും അര്‍ജ്ജുന്റെയും പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വിമാനത്തിലൂടെ തുടങ്ങി പ്രേതം2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനമായിരുന്നു ദുര്‍ഗ കാഴ്ച വെച്ചത്. മോഹന്‍ലാല്‍ ചിത്രമായ റാമിലും അഭിനയിച്ചിരുന്നു താരം. നടിക്ക് വിവാഹാശംസകള്‍ അറിയിക്കുകയാണ് താരങ്ങളും ആരാധകരും.

Read more topics: # actress,# durga krishna,# got married
actress durga krishna got married

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES