Latest News

ലേഡി സുകുമാരക്കുറുപ്പിന്റെ കഥ സിനിമയാകുന്നു; നടന്‍ നവജിത് നാരായണന്‍ സംവിധായക വേഷമണിയുന്നത് സുഹൃത്തായ കണ്ണൂര്‍ സ്വദേശി മുരളീധരനെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഡോക്ടര്‍ ഓമനയുടെ കഥ പറയാന്‍

Malayalilife
ലേഡി സുകുമാരക്കുറുപ്പിന്റെ കഥ സിനിമയാകുന്നു; നടന്‍ നവജിത് നാരായണന്‍ സംവിധായക വേഷമണിയുന്നത് സുഹൃത്തായ കണ്ണൂര്‍ സ്വദേശി മുരളീധരനെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഡോക്ടര്‍ ഓമനയുടെ കഥ പറയാന്‍

ലേഡി സുകുമാരക്കുറുപ്പ് എന്നറിയപ്പെടുന്ന പിടികിട്ടാപ്പുള്ളി ഡോക്ടര്‍ ഓമന ഈഡന്റെ കഥ സിനിമയാകുന്നു. അഭിനയ പരിശീലകനും നടനുമായ നവജിത് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഹൃത്തിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവില്‍ പോയ ഓമനയെ കാല്‍നൂറ്റാണ്ടുകളായിട്ടും പോലീസിന് കണ്ടെത്താനായിട്ടില്ല. ലേഡി സുകുമാരക്കുറുപ്പ് എന്നാണ് ഓമന അറിയപ്പെടുന്നത്.

ദീപക് വിജയനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ആറു വര്‍ഷം കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായത്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ തമിഴിലെ മുന്‍നിര താരമാകും പ്രധാന വേഷത്തില്‍ എത്തുന്നത്.

1996 ജൂലായ് 11 നാണ് തന്റെ സുഹൃത്തായിരുന്ന കണ്ണൂര്‍ സ്വദേശി മുരളീധരനെ ഡോക്ടര്‍ ഓമന കൊലപ്പെടുത്തിയത്. ഊട്ടി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ വച്ച് മുരളീധരനെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി സ്യൂട്കേസില്‍ നിറച്ച് കാറില്‍ യാത്രചെയ്യവേയാണ് ഓമന പൊലീസിന്റെ പിടിയിലാകുന്നത്. 2001ല്‍ ജാമ്യത്തില്‍ ഇറങ്ങിയ ഓമനയെ പിന്നീട് കണ്ടെത്താനായില്ല.

2023 ജനുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ ടൈറ്റിലും അഭിനേതാക്കളുടെ പേരും വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
          

Read more topics: # നവജിത്
dr omana case will be a film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES