കൃഷ്ണ ശങ്കര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'കുടുക്ക് 2025' ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ഏറെ നിഗൂഢതകള്‍ നിറഞ്ഞ ഒരു ടീസര്‍ ആണ് തയാറാക്കിയിരിക്കുന്നത്. കാഴ്ചക്കാരെ ത്രില്ലടിപ്പിക്കാന്‍ കഴിയുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് കുടുക്കിന്റെ ടീസര്‍.
അള്ള് രാമേന്ദ്രന്' എന്ന ചിത്രത്തിന് ശേഷം സംവിധായകന് ബിലഹരി ഒരുക്കുന്ന ചിത്രമാണിത്. എന്റര്‍ടെയ്നറായി തുടങ്ങി മിസ്റ്ററിയും ആക്ഷനും ചേര്‍ന്നുള്ള ഒരു ചിത്രമായിരിക്കും കുടുക്ക് 2025 എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുള്ളത്. ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള വിഷയമാണ് കുടുക്കില്‍ പ്രമേയമാക്കിയിരിക്കുന്നത്. 2025ലെ കഥയാണ് ചിത്രം പറയുന്നത്
മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയം. ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. നവംബറില്‍ ആണ് ഷൂട്ടിങ് ആരംഭിച്ചത്. ചിത്രം ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.