Latest News

പ്രിയപ്പെട്ട മായ, നിന്നെപ്പോലെ സുന്ദരവും അതുല്യവുമായിരിക്കട്ടെ ഈ ജന്മദിനവും; എന്റെ  മാലാഖയ്ക്ക് ഹാപ്പി ബര്‍ത്ത് ഡേ; മകള്‍ വിസ്മയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് മോഹന്‍ലാല്‍; ആശംസകളുമായി  ആരാധകരും

Malayalilife
 പ്രിയപ്പെട്ട മായ, നിന്നെപ്പോലെ സുന്ദരവും അതുല്യവുമായിരിക്കട്ടെ ഈ ജന്മദിനവും; എന്റെ  മാലാഖയ്ക്ക് ഹാപ്പി ബര്‍ത്ത് ഡേ; മകള്‍ വിസ്മയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് മോഹന്‍ലാല്‍; ആശംസകളുമായി  ആരാധകരും

കളുടെ ജന്മദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ആശംസ അറിയിച്ചിരിക്കുന്നത്.  നിന്നെ പോലെ തന്നെ മനോഹരവും, വിസ്മയകരവും മറ്റെല്ലാത്തില്‍ നിന്നും എന്നായിരുന്നു ആശംസയിലെ വാക്കുകള്‍.

നടന്‍മാരായ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. അതേ സമയം, മോഹന്‍ലാല്‍ മകളെ 'മായ' എന്ന് അഭിസംബോധന ചെയ്തതില്‍ ആരാധകര്‍ ആശങ്കയറിക്കുന്നുണ്ട്.വിസ്മയയുടെ പേരു മാറ്റിയോ എന്നാണ് പലരും അത്ഭുതപ്പെടുന്നത്. വിസ്മയയുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലെ പേരും മായാ മോഹന്‍ലാല്‍ എന്നു തന്നെയാണ്.....

ഈ അടുത്തിടെ വിസ്മയ പ്രസിദ്ധീകരിച്ച   ഒരു ബുക്കിലൂടെയാണ് വിസ്മയയിലെ കലാകാരിയെ പലരും തിരിച്ചറിഞ്ഞത്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേര്‍ത്ത് ഗ്രൈന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ് എന്ന പേരിലാണ് വിസ്മയ ഒരു ബുക്ക് പ്രസിദ്ധീകരിച്ചത്. ബുക്കിന്റെ കവര്‍ പേജ് അടക്കം പങ്കു വെച്ച് കൊണ്ട് വിസ്മയ തന്നെയാണ് ഈ കഴിഞ്ഞ ജനുവരിയില്‍ ഈ ബുക്ക് പബ്ലിഷ് ചെയ്ത കാര്യം ഏവരെയും അറിയിച്ചത്.

അതേസമയം,  മകന്‍ പ്രണവും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് തയ്യാറെടുക്കുകയാണ്. പുനര്‍ജനി എന്ന ചിത്രത്തിലഭിനയിച്ചു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയെടുത്തു ശ്രദ്ധ നേടിയ പ്രണവ് പിന്നീട് ആദി എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. വമ്പന്‍ വിജയം നേടിയ ആ ചിത്രത്തിന് ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചു.

mohanlal birthday wishes to his daughter vismaya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES