ഗോള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ നടനാണ് രജിത് മേനോന്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലും രജിതിന് വിവാഹവാര്‍ഷിക ദിനത്തില്‍ ഇരട്ടി മധുരവുമായി ആദ്യ കണ്‍മണി എത്തിയിരിക്കുകയാണ് താന്‍ അച്ഛനായതിന്റെ സന്തോഷം രജിത് സമൂഹ മാദ്ധ്യമത്തിലൂടെ ആരാധകരെ അറിയിച്ചു.
പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹപ്പെട്ടിരിക്കുന്നു എന്ന അടിക്കുറിപ്പാണ് രജിത്തും ഭാര്യ ശ്രുതിയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രത്തിന് നല്‍കിയിരിക്കുന്നത്. വിവാഹ വാര്‍ഷിക സമ്മാനമാണ് മകളെന്ന് രജിത് പറയുന്നു. ചലച്ചിത്ര താരങ്ങളായ സരയു, ശിവദ, മുക്ത, മൃദുല മുരളി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
2018 നവംബര്‍ രണ്ടിനാണ് രജിത്തും ശ്രുതിയും വിവാഹിതരായത്. അഭിനയത്തിനു പുറമെ സംവിധാനത്തിലും രജിത് സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.അജുവര്‍ഗീസ്, ശ്രിത ശിവദാസ്, ഗോവിന്ദ് പദ്മസൂര്യ, ഭഗത് മാനുവല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ലവ് പോളിസി എന്ന സംഗീത ആല്‍ബം സംവിധാനം ചെയ്തിട്ടുണ്ട്