Latest News

രാഷ്ട്രീയക്കാരനായി സൂര്യയും; സായ് പല്ലവി നായികയായി എത്തുന്ന സെൽവരാഘവൻ ചിത്രം എൻജികെയുടെ ട്രെയിലർ ട്രെന്റിങിൽ ഒന്നാമത്‌

Malayalilife
രാഷ്ട്രീയക്കാരനായി സൂര്യയും; സായ് പല്ലവി നായികയായി എത്തുന്ന സെൽവരാഘവൻ ചിത്രം എൻജികെയുടെ ട്രെയിലർ ട്രെന്റിങിൽ ഒന്നാമത്‌

സൂര്യ നായകനായി എത്തുന്ന സെൽവരാഘവൻ ചിത്രം എൻ.ജി.കെയുടെ ട്രെയ്ലർ പുറത്ത് വിട്ടു. സായ് പല്ലവി, രാകുൽ പ്രീത് സിങ്, ജഗപതി ബാബു തുടങ്ങിയവർ അണിനിരക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായാണ് അണിയിച്ചൊരുക്കുന്നതെന്നാണ് ട്രെയിലർ നല്കുന്ന സൂചന.

നന്ദ ഗോപാൽ കുമരൻ എന്ന രാഷ്ട്രീയപ്രവർത്തകനാണ് ചിത്രത്തിൽ സൂര്യ. ആരാധകരെ ആവേശംകൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾകൊണ്ടും സംഭാഷണങ്ങൾ കൊണ്ടും നിറഞ്ഞ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ ടീസർ കുറച്ച് നാളുകൾക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. യൂട്യൂബിൽ ഒമ്പത് മില്യൺ വ്യൂസ് നേടിയ ടീസർ വൻ ഹിറ്റായിരുന്നു.പൊളിറ്റിക്സും ആക്ഷനും റൊമാൻസുമെല്ലാം നിറഞ്ഞൊരു മാസ് ചിത്രമായിരിക്കും എൻജികെ എന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്.

സായി പല്ലവി, രകുൽ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം. എസ്ആർ പ്രകാശ് ബാബു ആൻഡ് എസ്.ആർ.പ്രഭുവും ചേർന്നാണ് നിർമ്മാണം. തമിഴ് സിനിമ രംഗത്ത് എന്നും വ്യത്യസ്തമായ വിഷയങ്ങൾ ഏറ്റെടുത്തിട്ടുള്ള സംവിധായകൻ സെൽവരാഘവനുമൊത്ത് സൂര്യയുടെ ആദ്യ ചിത്രമാണിത്. 2013 ൽ പുറത്തിറങ്ങിയ രണ്ടാം ഉലകം ആണ് ഇദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രം മെയ് 31 ന് പ്രദർശനത്തിനെത്തും

Read more topics: # NGK tamil movie official trailer
NGK tamil movie official trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES