Latest News

'സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നയന്‍താര തീരുമാനിച്ചിരുന്നു'; ആ റോള്‍ ചെയ്യാന്‍ മറ്റാര്‍ക്കും താല്പര്യമില്ല, ഒടുവില്‍ ഞാന്‍ ഒരു ചാന്‍സ് എടുത്തു; ലേഡി സൂപ്പര്‍സ്റ്ററിന്റെ തിരിച്ചുവരവില്‍ വെളിപ്പെടുത്തലുമായി ആര്യ 

Malayalilife
 'സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നയന്‍താര തീരുമാനിച്ചിരുന്നു'; ആ റോള്‍ ചെയ്യാന്‍ മറ്റാര്‍ക്കും താല്പര്യമില്ല, ഒടുവില്‍ ഞാന്‍ ഒരു ചാന്‍സ് എടുത്തു; ലേഡി സൂപ്പര്‍സ്റ്ററിന്റെ തിരിച്ചുവരവില്‍ വെളിപ്പെടുത്തലുമായി ആര്യ 

തെന്നിന്ത്യന്‍ സിനിമാലോകത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ തിരിച്ചുവരവ് എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി നടന്‍ ആര്യ രംഗത്ത്. അഭിനയ ജീവിതത്തില്‍ നിന്ന് രണ്ട് വര്‍ഷത്തോളം മാറിനില്‍ക്കാന്‍ നയന്‍താര നേരത്തേ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തില്‍ നിന്ന് നയന്‍താരയെ പിന്തിരിപ്പിച്ച് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിച്ചത് താനാണെന്ന് ആര്യ ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 

'ബോസ് എങ്കിര ഭാസ്‌കരന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ തന്നെ ഇനി സിനിമ ചെയ്യുന്നില്ലെന്നും താന്‍ ബ്രേക്ക് എടുക്കുകയാണെന്നും നയന്‍താര പറഞ്ഞിരുന്നു. പിന്നീട് 'രാജ റാണി' എന്ന ചിത്രത്തിന്റെ കാസ്റ്റിങ് നടക്കുമ്പോള്‍ നായികയായി പലരെയും പരിഗണിച്ചെങ്കിലും ആരും തയ്യാറായിരുന്നില്ല. അതൊരു 'ഡബിള്‍ ഹീറോയിന്‍' വിഷയമായതിനാല്‍, മറ്റ് മുന്‍നിര നായികമാര്‍ക്ക് മറ്റൊരു നായികയ്‌ക്കൊപ്പം അഭിനയിക്കാന്‍ മടിയുണ്ടായിരുന്നു. കൂടാതെ പുതിയ സംവിധായകന്‍ ആയതുകൊണ്ടും പലരും ഒഴിഞ്ഞുമാറി. 

ആ സമയത്താണ് താന്‍ നയന്‍താരയെ സമീപിച്ച് ആ ചാന്‍സ് എടുക്കാന്‍ തീരുമാനിച്ചതെന്ന് ആര്യ പറയുന്നു. 'ഇങ്ങനൊരു ചിത്രമുണ്ട്, താങ്കള്‍ ചെയ്താല്‍ നന്നായിരിക്കും. തിരിച്ചുവരാന്‍ പ്ലാനുണ്ടെങ്കില്‍ ഇതൊന്ന് പരിഗണിക്കണം,' എന്ന് താന്‍ ആവശ്യപ്പെട്ടു. കഥ കേട്ട നയന്‍താരയ്ക്ക് അത് ഇഷ്ടപ്പെടുകയും സിനിമ ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നും ആര്യ ഓര്‍ക്കുന്നു. 

 2013-ല്‍ അറ്റ്ലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'രാജ റാണി' വലിയൊരു ബോക്‌സ് ഓഫീസ് വിജയമായിരുന്നു. നയന്‍താരയ്ക്കും ആര്യയ്ക്കുമൊപ്പം ജയ്, നസ്രിയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഈ ചിത്രത്തിലൂടെയായിരുന്നു നയന്‍താരയുടെ ഗംഭീരമായ തിരിച്ചുവരവ് സംഭവിച്ചത്.ൃ
 

arya recalls nayanthara reentry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES