ഗപ്പി എന്ന സിനിമയിൽ നായികാ വേഷത്തിന് തുല്യമായ റോൾ ചെയ്തുള്ള നന്ദനയുടെ മടങ്ങി വരവിനെ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആമിന എന്ന കഥാപാത്രത്തെയാണ് നന്ദന അവതരിപ്പിച്ചത്. ചിത്രം പുറത്തിറങ്ങിയതോടെ ആമിനയ്ക്ക് ആരാധകരുമേറി. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പുതിയ ചിത്രങ്ങൾ സ്ഥിരമായി പങ്കു വയ്ക്കാറുള്ള നന്ദന ടിക്ടോക് വിഡിയോകൾ പോലെ രസകരമായ വിഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്.
അതു കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ നന്ദനയ്ക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ പഠനത്തിൽ ശ്രദ്ധ ചെലുത്തിയിരിക്കുന്ന താരത്തിന്റെ പുതിയ സിനിമകൾ ഏതൊക്കെയെന്ന് അറിവായിട്ടില്ല.