Latest News

മമ്മൂക്ക ഒരു മനുഷ്യ സ്‌നേഹിയാണ്; ഷൂട്ടിങ്ങിനിടിയല്‍ തന്റെ ആഗ്രഹം മമ്മൂക്ക സാധിച്ചു തന്നെന്ന് മാമാങ്കത്തിലെ നായിക പ്രാചി ടെഹ്ലാന്‍

Malayalilife
 മമ്മൂക്ക ഒരു മനുഷ്യ സ്‌നേഹിയാണ്; ഷൂട്ടിങ്ങിനിടിയല്‍ തന്റെ ആഗ്രഹം മമ്മൂക്ക സാധിച്ചു തന്നെന്ന് മാമാങ്കത്തിലെ നായിക പ്രാചി ടെഹ്ലാന്‍

ബിഗ്ബഡ്ജറ്റ് മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാളികള്‍. കായികരംഗത്തും സിനിമാരംഗത്തും വിജയത്തിന്റെ മേല്‍വിലാസങ്ങള്‍ മാത്രം കുറിച്ച പ്രാചി ടെഹ്ലാന്‍ എന്ന ഡല്ഹിക്കാരിയാണ് മാമാങ്കത്തില്‍ നായികയായി എത്തുന്നത്. ഇത്തത്തില്‍ ആരും കൊതിക്കുന്ന ഒരു എന്‍ട്രി മലയാളത്തില്‍ കിട്ടിയ സന്തോഷത്തിലാണ് പ്രാചി. അതേസമയം മമ്മൂട്ടി എന്ന മനുഷ്യസ്നേഹി തന്റെ ആഗ്രഹം സാധിച്ചുതന്ന കഥയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.

ബാസ് കറ്റ്ബോളിലും നെറ്റ്ബാളിലുമെല്ലാം നിരവധി വാരിക്കൂട്ടിയ സുന്ദരിയാണ് പ്രാചി.  കായിക രംഗത്ത് ഇന്ത്യയ്ക്ക്  വേണ്ടി ചരിത്ര നേട്ടം  കൈവരിച്ച പ്രാചിയുടെ ആദ്യ മലയാള  ചിത്രമാണ്   മാമങ്കം. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ മമ്മൂക്ക ചെയ്തു നല്‍കിയ സഹായത്തെ  കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയെയാണ് ആ സംഭവം താരം വിശദീകരിച്ചത്.

ടിവി സീരിയലില്‍ അഭിനയിക്കുന്നതിനിടെയാണ് മാമാങ്കത്തിലേയ്ക്കുളള  ഓഡീഷന് വിളിക്കുന്നത്.  ഓഡിഷനും പോയെങ്കിലും ഇത്രയും  വലിയ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയുമെന്ന്  വിചാരിച്ചിരുൂന്നില്ല.  ഒടുവില്‍ മാമാങ്കത്തിലെ  ഉണ്ണിമായ എന്ന കഥാപാത്രമായി നറുക്കുവീണു തന്റെ കരിയറിലെ ഏറ്റവും അനുഭവസമ്പത്ത് സമ്മാനിച്ച കഥാപാത്രമാണിതിതെന്നും  ശരീരികമായും മാനസികമായും   ഉണ്ണിമായ എന്ന കഥാപാത്രത്തിലേയ്ക്ക് മാറാന്‍ ഒരുപാട്  വെല്ലുവിളികള്‍  നേരിടേണ്ടി വന്നെന്നും പ്രാചി പറയുന്നു നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള  കാലഘട്ടത്തിലെ കഥാപാത്രമാകാന്‍ ഒരുപാട്   ഒരുക്കങ്ങള്‍  വേണ്ടിവന്നു.  

നേരത്തെ തന്നെ പ്രാചി മമ്മൂട്ടിയുടെ  വലിയ ആരാധികയാണ്.  അദ്ദേഹത്തെ മമ്മൂക്ക എന്നാണ്  താരം വിളിക്കുന്നത്.  മാമങ്കം സിനിമയില്‍ താന്‍ എത്തുന്നതിനും  മുന്‍പ് തന്നെ  തന്നെ കുറിച്ചും  തന്റെ  ഹോബിയെ കുറിച്ചും അദ്ദേഹം ചോദിച്ച്  അറിഞ്ഞിരുന്നു. നടന്‍ എന്നതിലുപരി അദ്ദേഹം   ഒരു മികച്ച മനുഷ്യ സ്നേഹിയും വലിയ മനുഷ്യനുമാണെന്നും  പ്രാചി കൂട്ടിച്ചേര്‍ത്തു.  സിനിമയില്‍ ഓരോ രംഗങ്ങള്‍ എങ്ങനെ ചെയ്യണമെന്നൊക്കെ അദ്ദേഹം  പറഞ്ഞു തന്നു. മാമാങ്കം  ഷൂട്ട് നടക്കുന്നത് റംസാന്‍  സമയത്തായിരുന്നു. തനിയ്ക്ക്  ബിരിയാണി കഴിക്കണമെന്നുള്ള ആഗ്രഹം   പറഞ്ഞപ്പോള്‍ അദ്ദേഹം പെരുന്നാളിന് വീട്ടില്‍ ഉണ്ടാക്കിയ   ബിരിയാണി കൊണ്ടു വന്നു  തന്നിരുന്നു. ഇത് തന്നെ അമ്പരപ്പിച്ചു. അദ്ദേഹത്തെപ്പോലെയുള്ള മഹാനടനൊപ്പവും മനുഷ്യസ്നേഹിക്കൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും പ്രാചി പറയുന്നു.

ഡലഹിയിലെ മോണ്ട്ഫോരട്ട് സ് കൂളിലാണ് പ്രാചി പഠിച്ചത്. ഡലഹി ജീസസ് ആനഡ് മേരി കോളേജിലനിന്ന് ബി.കോം. ബിരുദം നേടിയശേഷം ജി.ജി.എസ്.ഐ.പി.യില്‍നിന്ന് എംബിഎയും നേടി. മാമാങ്കത്തില്‍ നായികയായതോടെ നിരവധിഓഫറുകള്‍ താര്തതെ തേടിയെത്തുകയാണ്.

-mamagam-actress-prachi-tehlan-says-about-mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES