Latest News

എണ്‍പതുകളിലെ സിനിമാപ്രവര്‍ത്തകരുടെ പുതിയ കൂട്ടായ്മയുമായി മദ്രാസ് മെയില്‍; തിരുവനന്തപുരത്ത് ഒത്തുകൂടിയത് മേനകയും അംബികയും ഭാഗ്യ ലക്ഷ്മിയും അടങ്ങിയ താരങ്ങള്‍

Malayalilife
എണ്‍പതുകളിലെ സിനിമാപ്രവര്‍ത്തകരുടെ പുതിയ കൂട്ടായ്മയുമായി മദ്രാസ് മെയില്‍; തിരുവനന്തപുരത്ത് ഒത്തുകൂടിയത് മേനകയും അംബികയും ഭാഗ്യ ലക്ഷ്മിയും അടങ്ങിയ താരങ്ങള്‍

ണ്‍പതുകളില്‍ ചലച്ചിത്ര മേഖലയില്‍ നിറഞ്ഞു നിന്നിരുന്നവര്‍...ക്യാമറയ്ക്ക് മുന്‍പില്‍ മാത്രമല്ല, പിന്നിലും സജീവമായിരുന്ന കുറച്ചുപേര്‍... വീണ്ടും കണ്ടുമുട്ടുന്ന വൈകാരികമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് തലസ്ഥാനനഗരം. 40 വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ എല്ലാവരും ഒത്തുചേര്‍ന്നു. അതാണ് മദ്രാസ് മെയില്‍ സിനിമാ നിറക്കൂട്ട് എന്ന പേരില്‍ തിരുവനന്തപുരത്ത് നടന്ന സംഗമം. ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ ആണ് ഈ കൂട്ടായ്മ ഒത്തു ചേര്‍ന്നത്.

തന്റെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവരോടൊക്കെ സംസാരിച്ചു, അവരെ ചേര്‍ത്ത് വാട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി. പിന്നീട് ഓരോരുത്തരായി ബാക്കിയുള്ളവരെ അന്വേഷിച്ചു കണ്ടെത്തി ഗ്രൂപ്പിലേക്ക് ചേര്‍ത്തു കൊണ്ടിരുന്നു. ഇപ്പോള്‍ ഏതാണ്ട് 90 ഓളം അംഗങ്ങളുണ്ട് ആ ഗ്രൂപ്പില്‍.തമ്മില്‍ കാണാനുള്ള ആഗ്രഹം എല്ലാവര്‍ക്കുമുണ്ടായിരുന്നു. തീവ്രമായ ആ ആഗ്രഹത്തിന്റെ ഫലമാണ് ഇങ്ങനെയൊരു ഒത്തുചേരലില്‍ എത്തി നില്‍ക്കുന്നത്. 

നാല്‍പ്പതോളം പേര്‍ ഇന്നിവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. വരാന്‍ ആഗ്രഹമുള്ളവര്‍ ഗ്രൂപ്പില്‍ വേറെയുമുണ്ട്, പക്ഷേ പലരും വര്‍ക്കുമായി തിരക്കിലാണ്, ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് ചെന്നൈയില്‍ നിന്നും കേരളം വരെ യാത്ര ചെയ്യാനാവില്ല. അടുത്ത ഒത്തുച്ചേരല്‍ ചെന്നൈയിലാക്കണേ എന്നൊക്കെ അഭ്യര്‍ത്ഥിക്കുന്നവരുമുണ്ട് കൂട്ടത്തില്‍, ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.അംബിക, മേനക, ഭാഗ്യലക്ഷ്മി, മോഹന്‍ ശര്‍മ, ജോസ്, ചന്ദ്രകുമാര്‍, മണിയന്‍പിള്ള രാജു, ജി.സുരേഷ്‌കുമാര്‍, വിപിന്‍ മോഹന്‍,ടി.എസ്.സുരേഷ് ബാബു, തുളസീദാസ്, ഗായിക ലതിക, കൃഷ്ണചന്ദ്രന്‍, വനിത എന്നിങ്ങനെ അന്‍പതോളം പേര്‍ പങ്കെടുത്തു.

കവിയും ഗാന രചയിതാവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ജയകുമാര്‍ ഐ എ എസ് ആണ് ചടങ്ങിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.സിനിമയെന്നത് അനിശ്ചിതത്വങ്ങളുടെ ലോകമാണ്. ഒരു നിശ്ചയവുമില്ല ഒന്നിനുംഎന്ന് മുന്‍പ് കുമാരനാശാന്‍ പറഞ്ഞത് സിനിമാ ലോകത്തെ കുറിച്ച് സത്യമായ കാര്യമാണ്. ഈ പുഴ മുന്നോട്ട് ഒഴുകുമോ, അതോ വരണ്ടു പോവുമോ എന്നൊന്നുമറിയാതെയാണ് ഓരോരുത്തരും സിനിമയെന്ന സ്വപ്നത്തിനു പിറകെ ഇറങ്ങിപ്പുറപ്പെടുന്നത്. നിങ്ങളില്‍ പലരും സമാനമായ അവസ്ഥകളിലൂടെ കടന്നു പോയിട്ടുള്ളവരാണ്. സിനിമയില്‍ ഇടയ്ക്ക് പണം വരും, ബാക്കി സമയത്തെല്ലാം ബ്ലാങ്ക് ചെക്കിലാണ് ജീവിതം ഓടികൊണ്ടിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട നിങ്ങളെല്ലാവരും വളരെ സാഹസികരും നിങ്ങള്‍ക്കിഷ്ടപ്പെട്ട കലയ്ക്കായി ജീവിതം ഉഴിഞ്ഞു വച്ചവരുമാണ്. അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും അനുഭവിച്ചവര്‍. ഒരുപാട് കാലം ഇന്‍ഡസ്ട്രിയില്‍ നില്‍ക്കാന്‍ സാധിച്ചിട്ടുണ്ടാവില്ല. പക്ഷേ മലയാള സിനിമയുടെ ചരിത്രം നിങ്ങളുടേത് കൂടിയാണ്,ജയകുമാര്‍ ഐ എ എസ് പറഞ്ഞു.

ഒരു സുപ്രഭാതത്തില്‍ ഭാഗ്യലക്ഷ്മി ചോദിച്ചു. നമുക്കിങ്ങനെയൊരു ഒത്തുച്ചേരല്‍ സംഘടിപ്പിച്ചാലോ. നല്ല കാര്യമാണ്, പക്ഷേ ഒരുപാട് കഷ്ടപ്പാടുള്ള ജോലിയാണ്, എളുപ്പമല്ല. നിനക്ക് പറ്റുമെന്ന് ഉറപ്പുണ്ടെങ്കില്‍ ശ്രമിക്കൂ, കൂടെയുണ്ടാവും എന്നു പറഞ്ഞു. മദ്രാസില്‍ വേണോ കൊച്ചിയില്‍ വേണോ തിരുവനന്തപുരത്ത് തന്നെ വേണോ എന്നൊക്കെ കുറേ ആശയക്കുഴപ്പങ്ങള്‍. പിന്നെ ആദ്യം തിരുവനന്തപുരത്താവാം എന്നു തീരുമാനിച്ചു. ഇനിയും ഈ മദ്രാസ് മെയില്‍ ഉഷാറായി മുന്നോട്ടു പോവട്ടെ എന്നാഗ്രഹിക്കുകയാണ്,കൂട്ടായ്മയെ കുറിച്ച് നടി മേനക സുരേഷ് കുമാര്‍ പറഞ്ഞു.

വെറുതെ ഒത്തുച്ചേരുന്നു, പിരിയുന്നു എന്നതിനപ്പുറം ഈ കൂട്ടായ്മയ്ക്ക് ഒരു പര്‍പ്പസ് ഉണ്ടാവണം എന്നു ഞാനാഗ്രഹിക്കുന്നു. സിനിമാവ്യവസായത്തിന്റെ തുടക്കക്കാലത്തൊക്കെ സജീവമായി പ്രവര്‍ത്തിച്ച് ഇപ്പോള്‍ അവശരായി പോയ കുറേയേറെ പേരുണ്ട്. അവര്‍ക്കൊക്കെ വേണ്ടി എന്തെങ്കിലും ചെയ്യണം, അതിനുള്ള എന്തെങ്കിലുമൊരും സംവിധാനമുണ്ടാക്കാന്‍ ഈ കൂട്ടായ്മയ്ക്ക് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ, നടന്‍ മോഹന്‍ ശര്‍മ്മ പറയുന്നു.

80s film wokers get together

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES