Latest News

മലയാളികളോട് സഹതാപം മാത്രമാണ് തോന്നുന്നത്; ഇത്രയും വിദ്വേഷം വാരി എറിയുമ്പോൾ കിട്ടുന്ന സമാധാനം നിങ്ങളുടെ മനസിന്റെ വൈകൃതമാണെന്ന് എന്ന് തിരിച്ചറിയും; വൈറലായി കുറിപ്പ്

Malayalilife
 മലയാളികളോട് സഹതാപം മാത്രമാണ് തോന്നുന്നത്; ഇത്രയും വിദ്വേഷം വാരി എറിയുമ്പോൾ  കിട്ടുന്ന സമാധാനം നിങ്ങളുടെ മനസിന്റെ വൈകൃതമാണെന്ന് എന്ന് തിരിച്ചറിയും; വൈറലായി കുറിപ്പ്

തെന്നിന്ത്യൻ ലേഡി സൂപ്പർതാരമായ നയൻതാര മലയാളികളുടെയും പ്രിയ താരമാണ്. സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് ചുവട് വച്ചത്. തുടർന്ന് അന്യഭാഷാ ചിത്രങ്ങളിൽ സജീവമായ താരത്തെ തേടി നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന് വിവാഹം നടന്നത്. എന്നാൽ വിവാഹത്തിന് പിന്നാലെ നയന്‍സിന്റെ വിവാഹ ഫോട്ടോയ്ക്ക് അശ്ലീല കമന്റുകള്‍ കുറിക്കുകയും അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യല്‍‌മീഡിയയില്‍ സദാചാരം വിളമ്ബുന്ന ഇത്തരം മോശം കമന്റുകള്‍ക്കെതിരെ ഒരു സിനിമാപ്രേമി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

'നയന്‍താരയുടേയും വിഘ്‌നേഷ് ശിവന്‍്റേയും വിവാഹം. എത്രയോ കാലത്തെ ഒരുക്കങ്ങള്‍ക്ക് ശേഷം ഏറ്റവുമധികം സന്തോഷത്തോടെയുള്ള ഒരു ദിവസമായിരുന്നിരിക്കും ഇത്. മഹാബലിപുരത്തെ ക്ഷേത്രത്തില്‍ വെച്ച്‌ നടന്ന വിവാഹത്തിലും തുടര്‍ന്നുള്ള പരിപാടികളിലും വളരെ കുറച്ച്‌ അതിഥികള്‍ക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത്.'
ആഗ്രഹിച്ച പോലെ ഒരുമിച്ച്‌ നല്ലൊരു ജീവിതം നയന്‍താരക്കും വിഘ്‌നേഷിനും ലഭിക്കട്ടെ. ജീവിതത്തില്‍ ഇനിയുമിനിയും വിജയങ്ങള്‍ ഉണ്ടാവട്ടെ.'

'സൗത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള അഭിനേത്രിയാണ് നയന്‍താര. അവര്‍ കയറി വന്ന വഴികള്‍ ഏതൊരു നയന്‍‌താര ആരാധകരേയും അതിശയിപ്പിക്കുന്നതാണ്.'വളരെ സാധാരണ രീതിയില്‍ മലയാള സിനിമയില്‍ നിന്നും തമിഴിലെത്തി അവിടുത്തെ പ്രമുഖ നടന്മാരുടെ നായികയായി അഭിനയിച്ച്‌ ഒരു കാലത്ത് സിനിമ ഫീല്‍ഡില്‍ നിന്ന് പോലും കാര്യമായ കഥാപാത്രങ്ങളെ കിട്ടാതെ ഒഴിവാക്കപ്പെട്ട നടി.'

'വ്യക്തി ജീവിതത്തെ വലിച്ച്‌ കീറി ഒരു മനുഷ്യനേയും കൊണ്ടെത്തിക്കാന്‍ പാടില്ലാത്ത അവസ്ഥയില്‍ തഴയപ്പെട്ട അവസരങ്ങള്‍ നിഷേധിക്കപ്പെട്ട വേണ്ട രീതിയില്‍ പരിഗണിക്കപ്പെടാതെ അവഗണനകള്‍ മാത്രം നിറഞ്ഞ ഒരു കാലം.'
അപമാനങ്ങള്‍, പരിഹാസങ്ങള്‍, ആരും കാണാതെ, അറിയാതെ കുറച്ച്‌ കാലങ്ങള്‍. തിരശീലയില്‍ എവിടെയോ മറഞ്ഞ നയന്‍‌താര എന്ന നായിക ഏറെ നാളത്തെ മറനീക്കി 2013ല്‍ അറ്റ്ലിയുടെ രാജാറാണി എന്ന സിനിമയില്‍ ആര്യയുടെ നായികയായി തമിഴ് സിനിമാ ലോകത്തേക്ക് ഒരു തിരിച്ച്‌ വരവ് നടത്തി.'

'അതുവരെയുള്ള അവരുടെ ജീവിതത്തെക്കുറിച്ച്‌ ആര്‍ക്കുമറിയില്ല. കടന്ന് പോയ സാഹചര്യങ്ങള്‍, മാനസിക ബുദ്ധിമുട്ടുകള്‍ ഒന്നും. അതിശയപ്പെടുത്തുന്ന വിജയമായിരുന്നു രാജാറാണിയുടേത്. നയന്‍‌താര എന്ന പേര് ശക്തമായി തമിഴ്നാട്ടിലേക്കും അവിടുന്ന് മലയാളത്തിലേക്കും തിരിച്ച്‌ വന്നു.തന്റെ കരിയറിന്റെ പുതിയ തുടക്കത്തിന് കാരണക്കാരനായ വിഘ്‌നേഷിനെ നയന്‍‌താര ജീവിതത്തിലേക്ക് കൂട്ടുകാരനായി കൂട്ടി. തുടരെ തുടരെ വിജയങ്ങള്‍. നായകന്മാര്‍ക്കൊപ്പം നായികാ പ്രാധാന്യമുള്ള സിനിമകളില്‍ സജീവമായി.'

'പൊതുവെ നായക നടന്മാരെ മാത്രം മാസ്, പവര്‍ഫുള്‍ സിനിമകളില്‍ കണ്ടിരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ട് നയന്‍താര നായകന്മാരില്ലാതെ ഒറ്റയ്ക്ക് വന്ന് അതിശയങ്ങള്‍ കാഴ്ച്ചവെച്ച നായികയായി.''സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഇല്ലാതിരുന്ന ഒരു ശീലം കൊണ്ട് വന്നു. സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ആദ്യമായി എത്തുന്ന നായികയെന്ന് തന്നെ പറയാം.''കാലം കരുതി വെച്ച അനുഭവങ്ങള്‍ ഏറ്റുവാങ്ങി പരാജയങ്ങളെ ചവിട്ട് പടിയാക്കി ഇന്നവര്‍ സൗത്ത് ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയിലെത്തിച്ചേര്‍ന്നു. ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി.'

'നായകന്മാര്‍ക്കൊപ്പം അതിനും മുകളില്‍ ഫാന്‍ ബേസ് ഉള്ള നായിക. ഇന്ന് ദക്ഷിണേന്ത്യന്‍ സിനിമയുടെ ഒരു ബ്രാന്‍ഡ് ആയി മാറിക്കഴിഞ്ഞു നയന്‍‌താര. ബോളിവുഡില്‍ ഷാരുഖ് ഖാന്റെ ഒപ്പം പുതിയ സിനിമയില്‍ എത്തി നില്‍ക്കുന്ന നയന്‍താര നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ്.'

'എന്നാല്‍ അവരുടെ വിവാഹ ദിവസം നയന്‍‌താരയുടെ പഴയ ജീവിതത്തിന്റെ അവര്‍ക്ക് പോലും ആവശ്യമില്ലാത്ത ഏടുകള്‍ കുത്തിപ്പൊക്കിയെടുത്തും വിവാഹ വാര്‍ത്തകളുടെ താഴെ അസഭ്യ കമെന്റുകള്‍ നിറച്ചും അടുത്ത കല്യാണത്തിന്റെ തിയതി ചോദിക്കുന്ന മലയാളികളുടെ കമന്റുകള്‍ ധാരാളമുണ്ട്.'

'അങ്ങനെയുള്ള കമന്റുകള്‍ ഇടുന്ന ആളുകളോട്... പ്രത്യേകിച്ച്‌ മലയാളികളോട് സഹതാപം മാത്രമാണ് തോന്നുന്നത്. നമുക്കൊപ്പമുള്ളവരെ കുറിച്ചോര്‍ത്ത് അഭിമാനിക്കാനുള്ള മനസിന്റെ വിശാലതയൊക്കെ എന്നാണോ ഉണ്ടാവുന്നത്.'ഇത്രയും വിദ്വേഷം വാരി എറിയുമ്ബോള്‍ കിട്ടുന്ന സമാധാനം നിങ്ങളുടെ മനസിന്റെ വൈകൃതമാണെന്ന് എന്ന് തിരിച്ചറിയും...' ഇങ്ങനെയായിരുന്നു കുറിപ്പിലെ പ്രസക്ത ഭാ​ഗങ്ങള്‍.

A viral note about actress nayanthara marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES