Latest News

57 കാരനായ ഞാന്‍ 25 കാരിയെ വിവാഹം ചെയ്യുന്നതില്‍ മറ്റുള്ളവര്‍ക്കെന്ത്?  ശീതള്‍ എന്ന യുവതിയുമായുള്ള പ്രണയ വാര്‍ത്ത സ്ഥിരീകരിച്ച് തെന്നിന്ത്യന്‍ നടന്‍;തെന്നിന്ത്യന്‍ താരം ബബ്‌ളൂ പൃഥ്വിരാജിന്റെ രണ്ടാം വിവാഹം ചര്‍ച്ചയാകുമ്പോള്‍

Malayalilife
57 കാരനായ ഞാന്‍ 25 കാരിയെ വിവാഹം ചെയ്യുന്നതില്‍ മറ്റുള്ളവര്‍ക്കെന്ത്?  ശീതള്‍ എന്ന യുവതിയുമായുള്ള പ്രണയ വാര്‍ത്ത സ്ഥിരീകരിച്ച്  തെന്നിന്ത്യന്‍ നടന്‍;തെന്നിന്ത്യന്‍ താരം ബബ്‌ളൂ പൃഥ്വിരാജിന്റെ രണ്ടാം വിവാഹം ചര്‍ച്ചയാകുമ്പോള്‍

ഴിഞ്ഞ നാല്‍പതു വര്‍ഷമായി തെന്നിന്ത്യന്‍ സിനിമയിലെ വിവിധഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ബബ്ലൂ പൃഥ്വിരാജ്. മലയാളത്തില്‍ വാസവദത്ത, ബെസ്റ്റ് ഫ്രണ്ടസ്, ഓ ലൈല ഓ എന്ന ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. സിനിമ കൂടാതെ ടെലിവിഷന്‍ രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന നടന്‍ കൂടിയാണ് പൃഥ്വിരാജ്.  ഇപ്പോള്‍ നടന്റെ വിവാഹ വാര്‍ത്തയാണ് വലിയ ചര്‍ച്ചയായി മാറുന്നത്.

57 കാരനായ പൃഥ്വിരാജ് 25 കാരിയായ ശീതള്‍ എന്ന യുവതിയുമായി പ്രണയത്തിലാണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നുമാണ് താരത്തിന്റെ പ്രതികരണം.താന്‍ വിവാഹ മോചിതനാണെന്നും തനിക്ക് പ്രായം കൂടുതലാണെന്നും ശീതളിന് അറിയാം. അവര്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ അതില്‍ എതിര്‍പ്പില്ല. മറ്റുള്ളവരുടെ വിമര്‍ശനങ്ങളെ എന്തിന് ഭയക്കണം - പൃഥ്വിരാജ് ചോദിക്കുന്നു.അവള്‍ എല്ലായ്പ്പോഴും എനിക്കൊപ്പം എന്ന കുറിപ്പോടെശീതളിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു.

1994 ലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ വിവാഹം. ഈ ബന്ധം ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അവസാനിച്ചത് .

Actor Prithvi Confirms He Is Dating 24 Yr Lady

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES