ഉണ്ണിമുകുന്ദന് ആരാധകന്റെ വക വിലപ്പെട്ട പിറന്നാൾ സർപ്രൈസ്; സമ്മാനത്തിന് പിന്നിലെ കഥ വൈറൽ

Malayalilife
topbanner
ഉണ്ണിമുകുന്ദന് ആരാധകന്റെ വക  വിലപ്പെട്ട പിറന്നാൾ സർപ്രൈസ്; സമ്മാനത്തിന് പിന്നിലെ കഥ വൈറൽ

ലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മസിലളിയന്‍ എന്ന് വിളിപേരുള്ള ഉണ്ണി മുകുന്ദന് ആരാധകരും ഏറെയാണ്. അടുത്തിടെയായിരുന്നു ഉണ്ണി തന്റെ പിറന്നാൾ ആഘോഷമാക്കിയത്  എന്നാൽ ഇപ്പോൾ ഉണ്ണിമുകുന്ദനെ തേടി അർഥകാരന്റെ  ഒരു പിറന്നാൾ സമ്മാനം എത്തിയിരിക്കുകയാണ്. കൂട്ടുകാരും സഹപ്രവർത്തകരുമടക്കം ഒത്തിരി പേരുടെ ആശംസകൾ ആയിരുന്നു ഉണ്ണിയെ തേടി എത്തിയിരുന്നതും. 

കൂടാതെ ഉണ്ണിയുടെ പുതു ചിത്രമായ  ബ്രൂസ് ലീയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തതിന്റ്റെ മധുരവും കൂടിയായപ്പോൾ ഉണ്ണി മുകുന്ദന്റെ  പിറന്നാൾ ദിനത്തിന് ഇരട്ടി മധുമായിരിക്കുകയാണ്. എന്നാൽ ഇതിനെല്ലാം പുറമെ ഉണ്ണിക്ക്  പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് ആരാധകൻ രഞ്ജിത്.  ഈ സർപ്രൈസ്‌ സമ്മാനത്തെ ഉണ്ണിയുടെ ആദ്യ സമ്പാദ്യം തന്നെ ദാനമായി നൽകിയതിന്റ്റെ  നന്ദി സൂചകമായി വിശേഷിപ്പിക്കാവുന്നതാണ്.

  താരത്തിന് ആരാധകൻ ഉണ്ണി ആദ്യമായി വാങ്ങിയ പൾസർ 150cc ബൈക്ക് മോഡിഫൈ ചെയ്ത് കിടിലനാക്കിയാണ് സമ്മാനിച്ചത്. ഫാൻസ് സംഘത്തിലെ പാവപ്പെട്ട ഒരു യുവാവിന് ഏകദേശം 2.5 വർഷങ്ങൾ മുൻപാണ്  ജോലിക്ക് പോകുന്നതിനായി താരത്തിന്റ്റെ ശേഖരത്തിലുള്ള ബൈക്കുകളിൽ ഏതെങ്കിലും നൽകുമോ എന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഉണ്ണിയെ സമീപിക്കുന്നത്. താരം ആരാധകന് നൽകിയത് താൻ ആദ്യമായി സമ്പാദിച്ച പൾസർ ബൈക്ക് ആണ്.  നൽമരമായ താരത്തിന് ഈ ബൈക്കാണിപ്പോൾ പുതുപുത്തനാക്കി പ്രിയ ആരാധകർ പിറന്നാൾ സമ്മാനമായി നൽകിയത്. ഉണ്ണി തന്നെയാണ് ഇക്കാര്യംതന്റ്റെ ആരാധകർക്ക് നന്ദി പറഞ്ഞു കൊണ്ട്   ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.


 

Actor Unni mukundhan got a valuable Birthday Surprise from fan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES