Latest News

സണ്‍ ഫിലം ഒട്ടിച്ച വാഹനം ഉപയോഗിച്ച് യാത്ര; ട്രാഫിക് നിയമം ലംഘിച്ചതിന് വിജയ്ക്ക് പിഴ ഈടാക്കി ചെന്നൈ പോലീസ്; നടനില്‍ നിന്ന് പിഴ ഈടാക്കുന്നത് സോഷ്യല്‍ മീഡിയയുടെ ഇടപെടലില്‍

Malayalilife
 സണ്‍ ഫിലം ഒട്ടിച്ച വാഹനം ഉപയോഗിച്ച് യാത്ര; ട്രാഫിക് നിയമം ലംഘിച്ചതിന് വിജയ്ക്ക് പിഴ ഈടാക്കി ചെന്നൈ പോലീസ്; നടനില്‍ നിന്ന് പിഴ ഈടാക്കുന്നത് സോഷ്യല്‍ മീഡിയയുടെ  ഇടപെടലില്‍

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് നടന്‍ വിജയ്ക്ക് പിഴ ചുമത്തി പൊലീസ്. കാറില്‍ കറുത്ത ടിന്റഡ് ഗ്ലാസ് വെച്ചതിനാണ് നടന് ചെന്നൈ ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്.കഴിഞ്ഞ ദിവസം പനയൂരില്‍ നടന്ന ഫാന്‍സ് മീറ്റിന് ശേഷം വിജയ് തന്റെ കാറില്‍ കയറുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ ട്രാഫിക് നിയമ ലംഘനം പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. ചെന്നൈ പൊലീസ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തു. 500 രൂപയാണ് പിഴ തുക.

ആരാധകരെ കാണാന്‍ താരം എത്തിയതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ ട്രാഫിക് നിയമ ലംഘനം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.വിജയ് പനയൂരിലെത്തിയ എസ്യുവി കാറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ ചിലര്‍ താരം കാറില്‍ സണ്‍ഫിലിമൊട്ടിച്ചതിലൂടെ നിയമംലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വാഹനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കു വെയ്ക്കുകയും ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു

സാമൂഹ്യ മാധ്യമങ്ങളില്‍ താരത്തിനെതിരെ പരാതി ശക്തമായപ്പോഴാണ് വകുപ്പിന് നടപടിയെടുക്കേണ്ടി വന്നത്. അതേസമയം, 5 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു താരം ആരാധകരുടെ മുന്നിലേക്കെത്തിയത്. ഇനിമുതല്‍ മാസത്തില്‍ ഒരിക്കല്‍ ആരാധകരോടൊത്ത് ചെലവഴിക്കാനുള്ള തീരുമാനം വിജയ് എടുത്തതായും ആരാധക സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.

'വാരിസ്' ആണ് വിജയ്യുടെതായി റിലീസിന് ഒരുങ്ങുന്നത്. അടുത്ത വര്‍ഷം രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.

വിജയ്യുടെ കരിയറിലെ 66-ാം സിനിമയാണിത്. ദേശീയ അവാര്‍ഡ് ജേതാവായ വംശിപൈഡിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംക്രാന്തി റിലീസ് ആയി ചിത്രം തിയേറ്ററുകളിലെത്തും.

അജിത്തിന്റെ 'തുനിവ്' ചിത്രത്തോടാണ് വാരിസ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അജിത്ത് ചിത്രവും വിജയ് ചിത്രവും ക്ലാഷ് റിലീസ് ആയി തിയേറ്ററില്‍ എത്താന്‍ പോകുന്നത്. നേരത്തെ 2014ല്‍ ജനുവരി 10 വിജയ് ചിത്രം 'ജില്ല'യും അജിത്തിന്റെ 'വീരം' എന്ന ചിത്രവുമാണ് ക്ലാഷ് റിലീസ് ആയി എത്തിയത്.

Read more topics: # വിജയ്
Actor Vijay penalised for violating traffic rules

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES