മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് കുഞ്ചൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. താരം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്. എന്നാൽ ഇപ്പോൾ തന്റെ സിനിമാജീവിതത്തിലെ അനുഭവങ്ങള്‍ ബിഹൈന്‍ഡ് വുഡ്സുമായുള്ള അഭിമുഖത്തില്‍ പങ്കുവച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ആ കാലത്ത് സിനിമാക്കാരന് ഒരു പെണ്ണ് കിട്ടുക അത്ര എളുപ്പമായിരുന്നില്ല. സിനിമ എന്തോ മോശപ്പെട്ട സംഗതി ആണെന്ന് പലരും ധരിച്ചു വച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഒരു ബന്ധുവാണ് ശോഭയുടെ കാര്യം ആദ്യം പറയുന്നത്. ഒരു പെണ്‍കുട്ടിയുണ്ട് ബ്യൂട്ടീഷന്‍ ആണ്. നമുക്കൊന്ന് പോയി നോക്കാം എന്നു പറഞ്ഞു. അങ്ങനെയാണ് ശോഭയെ കാണാന്‍ ചെല്ലുന്നത്.
ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ തന്റെ ജോലിയെ കുറിച്ചും അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും എല്ലാം കൃത്യമായി താന്‍ പറഞ്ഞിരുന്നു. വിമാനത്തില്‍ സഞ്ചരിക്കുന്നതും വലിയ ഹോട്ടലില്‍ താമസിക്കുന്നതും മികച്ച ഭക്ഷണം കഴിക്കുന്നതും എല്ലാം നിര്‍മ്മാതാവിന്റെ കാശു കൊണ്ടാണ്. അതൊന്നും വിചാരിച്ച് തന്റെ കൂടെ വരരുതെന്നാണ് അന്ന് താന്‍ പറഞ്ഞത്.
താനൊരു സാധാരണ നടനാണ്. അതിനനുസരിച്ചുള്ള ജീവിതമേ പ്രതീക്ഷിക്കാവൂ. എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞതു കൊണ്ട് തന്നെ അവര്‍ക്ക് എല്ലാവര്‍ക്കും തന്നെ ഇഷ്ടപ്പെടുകയും അങ്ങനെ കല്യാണം നടക്കുകയുമായിരുന്നെന്നും കുഞ്ചന്‍ പറയുന്നു.