മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഷാജിൻ. കുഞ്ചാക്കോ ബോബനും ശാലിനിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ശാലിനിയുടെ സഹോദരന്മാരിൽ ഒരാളായി എത്തിയത് ഷാജിൻ ആയിരുന്നു. അടുത്തിടെ ആയിരുന്നു താരത്തിന്റെ ജീവിതം എങ്ങനെ ആണ് എന്ന് സോഷ്യൽ മീഡിയയിലൂടെ പുറം ലോകം അരിഞ്ഞത്. ഷാജിന് കൊച്ചിയിലെ ബ്രോഡ്‌വേയിലുള്ള ചെരുപ്പുകടയിലാണ് ജോലിയെന്നും ജീവിതം ദുരിതപൂര്‍ണമാണെന്നുമൊക്കെയാണ് ഫെയ്‌സ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞത്. എന്നാൽ ഇപ്പോൾ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഷാജിന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
‘അതില്‍ പറയുന്ന ഒരു കാര്യം സത്യമാണ് ഞാന്‍ ചെരുപ്പ് കടയില്‍ തന്നെയാണുള്ളത്. പക്ഷെ അത് എന്റെ സ്വന്തം കടയാണ്. വര്‍ഷങ്ങളായി കൊച്ചി ബ്രോഡ്വേയില്‍ കടയുണ്ട്. അനിയത്തിപ്രാവില്‍ അഭിനയിക്കാന്‍ പോയതും കടയില്‍ നിന്നാണ്. ദുരിതപൂര്‍ണ്ണമായ അവസ്ഥയൊന്നുമല്ല. ആ കുറിപ്പ് കടയ്ക്ക് പ്രചാരം നല്‍കി. പക്ഷെ വ്യക്തിപരമായി അത് വല്ലാതെ നെഗറ്റിവ് ആയാണ് വന്നത്.’
‘രണ്ടുവള്ളത്തില്‍ കാല്‍ ചവിട്ടിയാല്‍ എന്താണ് സംഭവിക്കുക? കരയ്ക്കടുക്കാതെ മുങ്ങിപ്പോകും. അത് സംഭവിക്കാതെയിരിക്കാനാണ് സിനിമയില്‍ നിന്നും അകന്നത്. ഒന്നുകില്‍ സിനിമ അല്ലെങ്കില്‍ ബിസിനിസ്. ഇതില്‍ ഒന്നുമാത്രമേ ഒരുസമയത്ത് കൊണ്ടുപോകാന്‍ സാധിക്കൂ. ഞാന്‍ പൂര്‍ണ്ണമായും ബിസിനസിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.’ മനോരമയുമായുള്ള അഭിമുഖത്തില്‍ ഷാജിന്‍ പറഞ്ഞു.