ഗുണവും ദോഷവും പോലെ; നല്ലതും ചീത്തയും പോലെ; നല്ല മനസ്സുള്ളവരും ഉണ്ട്; തുറന്ന് പറഞ്ഞ് സൂരജ് സണ്‍

Malayalilife
ഗുണവും ദോഷവും പോലെ; നല്ലതും ചീത്തയും പോലെ; നല്ല മനസ്സുള്ളവരും ഉണ്ട്; തുറന്ന് പറഞ്ഞ് സൂരജ് സണ്‍

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ താരം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ മിനിസ്‌ക്രീനിൽ നിന്നും സിനിമ മേഖലയിലേക്ക് ചുവട് വയ്ക്കാനുള്ള ഒരുക്കത്തിലാണ് താരം. എന്നാൽ താരം ഇപ്പോൾ അഭിമാനത്തോടെ തന്നെ താന്‍ സീരിയലില്‍ നിന്നും സിനിമയില്‍ എത്തിയവനാണെന്നും അതില്‍ തനിക്ക് അഭിമാനമാണെന്നും വെളിപ്പെടുത്തുകയാണ്.

എല്ലാവര്‍ക്കും നമസ്‌കാരം. ഈ എന്നെ ഞാന്‍ ആക്കി മാറ്റിയത് ഏഷ്യാനെറ്റില്‍, മേരിലാന്‍ഡ് പ്രൊഡക്ഷന്‍ സിന്റെ സുധീഷ് ശങ്കര്‍ സാര്‍ ഡയറക്ട് ചെയ്ത പാടാത്ത പൈങ്കിളി എന്ന സീരിയല്‍ തന്നെയാണ്. അഹങ്കാരത്തോടെ ആത്മവിശ്വാസത്തോടെ അഭിമാനത്തോടെ ഞാന്‍ പറയുന്നു ഞാന്‍ സീരിയല്‍ നിന്ന് സിനിമയിലേക്ക് വന്നവന്‍ തന്നെയാണ്. സിനിമയില്‍ അഭിനയിക്കാന്‍ പോയ സമയത്ത് പോലും പല കഥാപാത്രങ്ങള്‍ പോലും മാറിമറിഞ്ഞത് ഈ ഒരു കാരണങ്ങള്‍ കൊണ്ട് മാത്രം.

ഈ സീരിയല്‍ നടന്റെ മോന്ത കണ്ടാല്‍ സിനിമാ തിയേറ്ററുകളില്‍ ആര് കേറും, ഗുണവും ദോഷവും പോലെ , നല്ലതും ചീത്തയും പോലെ,, നല്ല മനസ്സുള്ളവരും ഉണ്ട്. ആക്ഷേപിച്ച് എപ്പോഴും കളിയാക്കിയപ്പോഴും. മുകളില്‍ ഒരാളുണ്ട് എന്നത് യാഥാര്‍ഥ്യമായത് പോലെ രണ്ടു കൈയും നീട്ടി എന്നെ ആറാട്ടുമുണ്ടന്‍ എന്ന സിനിമയില്‍ നായകനായി തിരഞ്ഞെടുത്തവര്‍ക്ക് നന്ദി. അവസരങ്ങള്‍ കിട്ടിയാല്‍ അല്ലേ അഭിനയിച്ചു ഫലിപ്പിക്കാന്‍ സാധിക്കൂ.. അതെ എനിക്ക് ഒരു അവസരം തന്നു എന്നില്‍ വിശ്വാസം വെച്ചു നഷ്ടങ്ങളും ലാഭങ്ങള്‍ നോക്കാതെ എന്നില്‍ ആറാട്ട് മുണ്ടന്‍, എന്ന മുരളി എന്ന കഥാപാത്രത്തെ ഏല്‍പ്പിച്ചു. ദൈവതുല്യം എന്നല്ലേ എനിക്കവരെ പറയാന്‍ പറ്റൂ.

അഭിനയത്തില്‍ മുന്‍പരിചയം എന്നത് ആ പാടാത്ത പൈങ്കിളി സീരിയല്‍ തന്നെയാണ് അറിവും വിവേകവും വെച്ച് ഞാന്‍ ശ്രമിക്കുകയാണ് തെറ്റിനെ കണ്ടെത്താനോ തിരുത്താനോ എനിക്കിപ്പോള്‍ സാധിക്കില്ല ഇതെനിക്ക് അവസരമാണ് എന്റെ കഴിവിനെ പരമാവധി എനിക്ക് ചെയ്‌തേ പറ്റൂ മനസ്സും ശരീരവും ആറാട്ടുമുണ്ടനില്‍ അര്‍പ്പിക്കുകയാണ്. സിനിമയിലെ തുടക്കം വിനീത് ഏട്ടന്റെ ഹൃദയം സിനിമ അതൊരു നല്ല രാശിയായി എനിക്കിപ്പോള്‍ തോന്നുന്നു. നിങ്ങളാണ് എന്നെ വളര്‍ത്തിയത് എന്റെ വളര്‍ച്ചയില്‍ നിങ്ങളുടെ സമയം ചെലവഴിച്ചത് ചെറുതൊന്നുമല്ല എനിക്കുവേണ്ടി സംസാരിക്കാനും വിജയ പരാജയങ്ങളില്‍ താങ്ങായും തണലായും നിങ്ങള്‍ ഉണ്ടായിരുന്നു. ഇനിയും ഉണ്ടാവണം. നിങ്ങളുടെ സ്വന്തം സൂരജ് സണ്‍ എന്നായിരുന്നു സൂരജ് കുറിച്ചത്.

Actor sooraj sun words about his career

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES