കറുത്ത മാസ്‌കിനും കറുത്ത വസ്ത്രത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തയില്‍ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ഇത്തരത്തിൽ തന്റെതായ നിലപാടുകൾ എല്ലാം തന്നെ തുറന്ന് പറയാറുമുണ്ട്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ കാറല്‍ മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോള്‍ കറുപ്പെന്ന് ജോയ് മാത്യു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാര്‍ക്‌സ് !
സത്യത്തില്‍ കമ്മ്യൂണിസത്തെ മയക്കുന്ന
മദമാണ് ഇപ്പോള്‍ കറുപ്പ് –
അതിനാല്‍ ഞാന്‍ ഫുള്‍ കറുപ്പിലാണ്
കറുപ്പ് എനിക്കത്രമേല്‍ ഇഷ്ടം .
അത് ധരിക്കാനോ തരിമ്പും പേടിയുമില്ല .
കാരണം കയ്യില്‍ സാക്ഷാല്‍ ഷെര്‍ലക് ഹോംസാണ് .
പോലീസുകാരെക്കൊണ്ട് ‘ക്ഷ’
വരപ്പിക്കുന്ന ആളാണ് കക്ഷി.
ഞമ്മളെ സ്വന്തം ആള്,
മലപ്പുറത്തും പൊതുജനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരില്‍ ധരിച്ച കറുത്ത മാസ്‌ക്കുകള്‍ അഴിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്‌ക്ക് അഴിപ്പിച്ചത്. പകരം മറ്റ് നിറങ്ങളിലുള്ള മാസ്‌ക്കുകള്‍ പൊലീസ് നല്‍കുന്നുണ്ട്.