സിനിമ സംഘടനയുമായി യോഗം കൂടിയിരിക്കാന്‍ ഇത് റോക്കറ്റ് സയന്‍സ് അല്ല; ചില മോശം ആപ്പിളുകള്‍ക്ക് ഇരയാകുന്ന ഭാവി തലമുറയെക്കുറിച്ച് ആശങ്കയുണ്ട്: രഞ്ജിനി

Malayalilife
സിനിമ സംഘടനയുമായി യോഗം കൂടിയിരിക്കാന്‍ ഇത് റോക്കറ്റ് സയന്‍സ് അല്ല; ചില മോശം ആപ്പിളുകള്‍ക്ക് ഇരയാകുന്ന ഭാവി തലമുറയെക്കുറിച്ച്  ആശങ്കയുണ്ട്: രഞ്ജിനി

ചിത്രം എന്ന സിനിമയിലൂടെ പ്രേക്ഷരുടെ പ്രിയ താരമായി മാറിയ നടിയാണ് രഞ്ജിനി. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ വതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ  മലയാളം സിനിമ മേഖല ദിലീപിന് പിന്നാലെ വിജയ് ബാബുവും പീഡന കേസില്‍ പെട്ടതോടെ പലരുടെയും ആരോപണത്തിന് വിധേയമായി എന്ന് തുറന്ന് പറയുകയാണ് താരം.  അതോടൊപ്പം തന്നെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അപകടകരമായ ഇന്‍ഡസ്ട്രി മലയാളമാണെന്നും താരം തന്റെ  ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. 

അടൂര്‍, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ നിര്‍ണായകമായ ശുപാര്‍ശകള്‍ വര്‍ഷങ്ങളായി തുടരുകയാണ്, എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ അതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉറച്ച തീരുമാനമെടുക്കാന്‍ വൈകുന്നത്? ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും അപകടകരമായ ഇന്‍ഡസ്ട്രി മലയാള സിനിമയാണ് എന്ന് തെളിയിക്കും വിധം മറ്റൊരു നടിക്ക് നേരെ ഒരു ആക്രമണവും കൂടി ഉണ്ടായിട്ടും സിനിമ സംഘടനയുമായി യോഗം കൂടിയിരിക്കാന്‍ ഇത് റോക്കറ്റ് സയന്‍സ് അല്ല എന്ന് രഞ്ജിനി കുറിക്കുന്നു.

റിപ്പോര്‍ട്ടുകളുടെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യുവാനായി സിനിമാസംഘടനകള്‍ എന്ന് മുതലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആയത്? ഭാവിയില്‍ നിയമം നടപ്പാക്കുന്നതിന് അംഗീകാരം ലഭിക്കാന്‍ ഇത് നിയമസഭയില്‍ അവതരിപ്പിക്കേണ്ടതല്ലേ? ഞാന്‍ എന്റെ സിനിമാ വ്യവസായത്തെ സ്നേഹിക്കുന്നു, അതിനോട് നന്ദിയുള്ളവനാണ്. പക്ഷേ ചില മോശം ആപ്പിളുകള്‍ക്ക് ഇരയാകുന്ന ഭാവി തലമുറയെക്കുറിച്ച് എനിക്ക് വളരെ ആശങ്കയുണ്ട് എന്നും  രഞ്ജിനി അഭിപ്രായപ്പെട്ടു.

Actress renjini words about malayalam cinema industry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES